Challenger App

No.1 PSC Learning App

1M+ Downloads
പെരിനാട് ലഹള നയിച്ച നേതാവ് ആര്?

Aഅയ്യങ്കാളി

Bശ്രീനാരായണഗുരു

Cകെ കേളപ്പൻ

Dകൃഷ്ണൻ

Answer:

A. അയ്യങ്കാളി

Read Explanation:

കല്ലുമാല സമരം 

  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 
  • ഇതിനെതിരെ 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽപെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 
  • കൊല്ലത്തിനടുത്തുള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം.
  • അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.
  • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം : 1915, ഒക്ടോബർ 24
  • കല്ലുമാല സമരം നടന്ന സ്ഥലം : പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ, കൊല്ലം
  • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പൊലീസ് സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത് ആര് : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 
  • കൊല്ലം ജില്ലയിലെ കമ്മാൻകുളം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു : കല്ലുമാല സമരം
  • പെരിനാട് സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നതെന്ന് : 1915 

Related Questions:

ഒരു ഉദ്ബോധനം ആരുടെ രചനയാണ്?
Who became the leader of Salt Satyagraha in Kerala after the arrest of K.Kelappan?
ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന 'സൈഫൽ ബത്താർ' എന്ന കൃതി രചിച്ചതാര്?
In which year did Swami Vivekananda visit Chattambi Swamikal ?
Samatva Samajam was founded in?