Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?

Aകെ. പി. കേശവമേനോൻ

Bഇ. മൊയ്തു മൗലവി

Cകെ. മാധവൻ നായർ

Dചേറ്റൂർ ശങ്കരൻ നായർ

Answer:

D. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

ചേറ്റൂർ ശങ്കരൻനായർ

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻനായർ.
  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയിയുടെ എക്‌‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ചു.
  • ഗാന്ധിയൻ സമര മാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം 'ഗാന്ധിയും അരാജകത്വവും' (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചു.

Related Questions:

അരയസമാജം ആരംഭിച്ചതാര് ?
കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തിൻറെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു ?

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

1.വ്യാപാരനിയമ ഭേദഗതി

2.ഏകീകരിച്ച നാണയ വ്യവസ്ഥ.

3.അളവ് തൂക്ക സമ്പ്രദായം

4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി

താഴെ പറയുന്നതിൽ വൈക്കം സത്യഗ്രഹവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക ?