ഗലീലിയോയുടെ നിർദ്ദേശമനുസരിച്ച് ബാരോമീറ്ററിന്റെ തത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?Aന്യൂട്ടൺBബോയിൽCടോറിസെല്ലിDഹൂക്ക്Answer: C. ടോറിസെല്ലി Read Explanation: അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് 'ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.ഇവാൻ ജലിസ്റ്റ ടോറിസെല്ലി 1608, ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.അദ്ദേഹം ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു.1641ൽ ഗലീലിയോയോടൊപ്പം പ്രവർത്തിക്കുന്നതിനായി ഫ്ളോറൻസിലേക്കു പോയിഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.അന്തരീക്ഷമർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ് മാറുന്നത് എന്നും കണ്ടെത്തി.1644-ൽ ബാരോമീറ്റർ നിർമിച്ചു Read more in App