Challenger App

No.1 PSC Learning App

1M+ Downloads

ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കൾ :

  1. ദിഗംബർ ബിശ്വാസ്
  2. സിദ്ധു മാഞ്ചി
  3. കാനു
  4. ബിഷ്ണു ബിശ്വാസ്

    Aഒന്നും മൂന്നും

    Bമൂന്നും നാലും

    Cഒന്നും നാലും

    Dഎല്ലാം

    Answer:

    C. ഒന്നും നാലും

    Read Explanation:

    നീലം കലാപം

    Screenshot 2025-04-22 181939.png

    • ബംഗാളിലെ നീലം കർഷകർ ബ്രിട്ടിഷുകാരുടെ ചൂഷണത്തിനെതിരായി നടത്തിയ കലാപം - നീലം കലാപം (1859-60)

    • ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത് - 1859

    • നീലം കലാപത്തിന്റെ മറ്റു പേരുകൾ - ഇൻഡിഗോ കലാപം & നീൽ ബിദ്രോഹ

    • ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കൾ - ദിഗംബർ ബിശ്വാസ് & ബിഷ്ണു ബിശ്വാസ്

    • ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :

    • പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായ വ്യവസായ വിപ്ലവം

    • വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തുണി നിർമാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം.

    • നീലത്തിന്റെ ഉയർന്ന ആവശ്യവും വിലയും.

    • നീലം കർഷകരുടെ ദയനീയ ജീവിതത്തെ ആധാരമാക്കി ദീനബന്ധു മിത്ര രചിച്ച നാടകം - നീൽ ദർപ്പൺ

    • “ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല" - ഡി.ജി.ടെണ്ടുൽക്കർ

    • “ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" - വില്യം ബെന്റിക് പ്രഭു

    • “സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" - ഡി.എച്ച്. ബുക്കാനൻ


    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ഒന്നാം കർണാട്ടിക് യുദ്ധത്തിന്റെ ഫലമായി ഫ്രഞ്ചുകാർ സെന്റ് ജോർജ്ജ് കോട്ട പിടിച്ചെടുത്തു.

    2. 1763 ലെ പാരീസ് ഉടമ്പടി അനുസരിച്ചാണ് മൂന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചത്.

    വെല്ലൂർ ലഹളയ്ക്ക് കാരണമായ വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി ?
    ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം നിറുത്തിയതെന്തുകൊണ്ട് ?
    കോളനി ഭരണകാലത്ത് ഗ്രാമീണ വ്യവസായമായ മൺപാത്ര നിർമാണത്തിന്റെ തകർച്ചയുടെ പ്രധാന കാരണം :
    Who formulated the ‘Drain theory’?