App Logo

No.1 PSC Learning App

1M+ Downloads

ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള സർക്കാരിയ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരായിരുന്നു ?

  1. ബി .ശിവരാമൻ
  2. ഡോ .എസ് .ആർ സെൻ
  3. കെ .കുഞ്ഞാമൻ
  4. ജസ്റ്റിസ് ജെ .പാട്ടീൽ

    Aഇവയൊന്നുമല്ല

    Bi, ii എന്നിവ

    Cഎല്ലാം

    Di, iv

    Answer:

    B. i, ii എന്നിവ

    Read Explanation:

    സർക്കാരിയ കമ്മീഷൻ 

    • 1983ലാണ് ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവൺമെന്റ് സർക്കാരിയ കമ്മീഷൻ രൂപീകരിച്ചത്.
    • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിനെ കുറിച്ച് പഠിക്കുക എന്നതായിരുന്നു കമ്മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 
    • 1987-ൽ സർക്കാരിയ കമ്മീഷൻ  അതിന്റെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചു, അതിൽ 247 ശുപാർശകൾ ഉൾപ്പെടുന്നു.

    കമ്മീഷന്റെ പ്രധാന ശുപാർശകൾ ഇനി പറയുന്നവയായിരുന്നു :

    • കേന്ദ്രത്തിന്റെ അധികാരം കുറയ്ക്കുക എന്ന ആശയം കമ്മീഷൻ കർശനമായി നിരസിച്ചു. അഖണ്ഡതയും ദേശീയ ഐക്യവും നിലനിർത്തുന്നതിന് ശക്തമായ ഒരു കേന്ദ്രം അനിവാര്യമാണെന്ന് അതിൽ പ്രസ്താവിച്ചു.
    • പൊതുസേവനത്തിൽ താല്പര്യവും, പരിചയമുള്ളവരെ മാത്രം നിയമിക്കാൻ സർക്കറിയ കമ്മീഷൻ ശുപാർശ ചെയ്തു.
    • കേന്ദ്ര സർക്കാരിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായിരിക്കണം.
    • സംസ്ഥാനങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു സ്ഥിരം അന്തർസംസ്ഥാന കൗൺസിൽ രൂപീകരിക്കാൻ നിർദ്ദേശിച്ചു.
    • ഹൈക്കോടതി ജഡ്ജിമാരെ അവരുടെ താൽപ്പര്യം കൂടി കണക്കിലെടുക്കാതെ സ്ഥലം മാറ്റാൻ പാടില്ല എന്നും നിർദ്ദേശം നൽകി.

    Related Questions:

    സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?

    താഴെപ്പറയുന്നവയിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ

    1. രാധാകൃഷ്ണൻ കമ്മീഷൻ
    2. രംഗനാഥ മിശ്ര കമ്മീഷൻ
    3. കോത്താരി കമ്മീഷൻ
    4. മുഖർജി കമ്മീഷൻ
      ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?
      കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2013 ജൂൺ 3 നു നിലവിൽ വന്നു .കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
      Which of the following is not matched correctly?