App Logo

No.1 PSC Learning App

1M+ Downloads
കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആര്?

Aചേറ്റൂർ ശങ്കരൻ നായർ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cസർദാർ കെ എം പണിക്കർ

Dഇവരാരുമല്ല

Answer:

C. സർദാർ കെ എം പണിക്കർ

Read Explanation:

സർദാർ കെ. എം. പണിക്കർ

  • പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധൻ 
  • രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം 
  • 1947-ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ച വ്യക്തി 
  • 1948-53 കാലയളവിൽ ചൈനയിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ പദവി വഹിച്ചു 
  • ബിക്കാനീരിറിലെ  രാജാവാണ് 'സർദാർ' എന്ന ബഹുമതി നൽകിയത് 
  • ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പ്രവർത്തിച്ച മലയാളി 
  • കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍
  • ഡോ:ഫസൽ അലി അദ്ധ്യക്ഷനായിരുന്ന  സംസ്ഥാന പുനസ്സംഘടനാ കമ്മിഷനില്‍ അംഗമായിരുന്ന മലയാളി

മറ്റ് പ്രധാന കൃതികൾ :

  • പറങ്കിപ്പടയാളി
  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ട് ചൈനകൾ (1955)-Two chinas
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ത്ക്കരമായ ഒരു യാത്ര(യാത്രാ വിവരണം)

Related Questions:

ഹിസ്റ്ററി ഓഫ് കേരള' എന്ന പുസ്തകം രചിച്ചതാര് ?
' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?
'കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത് :
'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് :
കൊച്ചിരാജ്യചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാര് ?