Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ നോവൽ ആണ് "കേരളസിംഹം' ഇതു രചിച്ചത് ആര് ?

Aസി. വി. രാമൻ പിള്ള

Bസർദാർ കെ. എം. പണിക്കർ

Cഒ. ചന്തുമേനോൻ

Dജി. പി. പിള്ള

Answer:

B. സർദാർ കെ. എം. പണിക്കർ

Read Explanation:

സർദാർ കെ. എം. പണിക്കർ

  • പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധൻ 
  • രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം 
  • 1947-ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ച വ്യക്തി 
  • 1948-53 കാലയളവിൽ ചൈനയിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ പദവി വഹിച്ചു 
  • ബിക്കാനീരിറിലെ  രാജാവാണ് 'സർദാർ' എന്ന ബഹുമതി നൽകിയത് 
  • ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പ്രവർത്തിച്ച മലയാളി 
  • കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍
  • ഡോ:ഫസൽ അലി അദ്ധ്യക്ഷനായിരുന്ന  സംസ്ഥാന പുനസ്സംഘടനാ കമ്മിഷനില്‍ അംഗമായിരുന്ന മലയാളി

മറ്റ് പ്രധാന കൃതികൾ :

  • പറങ്കിപ്പടയാളി
  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ട് ചൈനകൾ (1955)-Two chinas
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ത്ക്കരമായ ഒരു യാത്ര(യാത്രാ വിവരണം)

Related Questions:

The first mouthpiece of SNDP was?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.

2.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം)ആരുടെ കൃതിയാണ് ?
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
Moksha Pradeepa Khandanam was written by;