Challenger App

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ ഏഷ്യയുടെ മാത്രമല്ല, 'ലോകത്തിന്റെ തന്നെ പ്രകാശ'മാണ് എന്നത് ആരുടെ അഭിപ്രായമാണ് ?

Aസർ എഡ്വിൻ അർനോൾഡ്

Bജവഹർലാൽ നെഹ്റു

Cരബീന്ദ്രനാഥ ടാഗോർ

Dമിസ്സിസ് റിസ്ഡേവീസ്

Answer:

D. മിസ്സിസ് റിസ്ഡേവീസ്

Read Explanation:

ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുള്ള കാരണങ്ങൾ

  • ബുദ്ധന്റെ കാലത്ത് മഗധത്തിൽ ഒതുങ്ങിനിന്നിരുന്ന ആ മതം കാലക്രമേണ ഇന്ത്യയിലെതന്നെ പ്രധാന മതങ്ങളിൽ ഒന്നായി വികസിച്ചു. 

  • അശോകന്റെ കാലത്തോടുകൂടി ഇന്ത്യയുടെ അതിർത്തി കടന്ന് ഒരു ലോകമതമായി അത് രൂപംകൊണ്ടു. 

  • ബുദ്ധമതത്തിൻ്റെ ഈ അസൂയാവഹമായ വളർച്ചയെ സഹായിച്ച കാരണങ്ങൾ പലതാണ്.'

  • ഏറ്റവും പ്രധാനപ്പെട്ടത് ബുദ്ധന്റെ വ്യക്തിപ്രഭാവംതന്നെ. 

  • 'ഏഷ്യയുടെ പ്രകാശം' എന്നാണ് എഡ്വിൻ ആർനോൾഡ് ബുദ്ധനെ വിശേഷിപ്പിച്ചിരിക്കുന്നത്. 

  • മിസ്സിസ് റിസ്ഡേവീസിൻ്റെ അഭിപ്രായത്തിൽ ശ്രീബുദ്ധൻ ഏഷ്യയുടെ മാത്രമല്ല, 'ലോകത്തിന്റെ തന്നെ പ്രകാശ'മാണ്.

  •  സ്വഭാവശുദ്ധിയും ത്യാഗ സന്നദ്ധതയും ബുദ്ധന് ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും ബുദ്ധമതപ്രചചാരത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. 

  • ഇന്ത്യയിലെ വിവിധ രാജാക്കന്മാരിൽനിന്നും ലഭിച്ച ആത്മാർത്ഥമായ പ്രോത്സാഹനവും ആ മതത്തിൻ്റെ വളർച്ചയ്ക്കു സഹായകമായി :: അശോകൻ, കനിഷ്കൻ, ഹർഷൻ

  • ബുദ്ധമതത്തിന്റെ പ്രചാരണവിഭാഗമായ സംഘം അനുഷ്ഠിച്ച സേവനങ്ങളും ബുദ്ധമതവികാസത്തിൽ നിർണ്ണായകമായ ഒരു പങ്കു വഹിച്ചു. 

  • സാമൂഹ്യപരിഷ്കാരത്തെ ലക്ഷ്യമാക്കിയാണ് ബുദ്ധമതം പ്രവർത്തിച്ചത്. ഹിംസാത്മകമായിരുന്ന സാമൂഹ്യവിപ്ലവമായിരുന്നില്ല അതിൻ്റെ ലക്ഷ്യം. 

  • ഈ സമീപനംമൂലം ബുദ്ധമതം സാമാന്യജനതയുടെ ദൃഷ്ടിയിൽ ആകർഷകമായ ഒരു തത്ത്വസംഹിതയായിത്തീർന്നു.

  • ജാതിരഹിതവും സാർവജനീനവുംമായ സ്വഭാവവിശേഷം വലിയൊരു ജനസമൂഹത്തെ അതിൻ്റെ സ്വാധീനവലയത്തിൽ കൊണ്ടുവന്നു. ബുദ്ധമതം സ്ഥാപിത താൽപര്യങ്ങളെ പ്രീണിപ്പിച്ചില്ല. 

  • സാമൂഹ്യമായ അനീതികൾക്ക് അത് എതിരായിരുന്നു. 

  • ബുദ്ധമതം പ്രഥമവും പ്രധാന്യവുമായി സമാധാനത്തിന്റെയും സൗഹാർദ്ദത്തിൻ്റെയും മതമായിരുന്നു. 

  • മാനവ സമുദായത്തിന്റെ ഉദ്ധാരണമായിരുന്നു അതിൻ്റെ പരമോന്നതലക്ഷ്യം.

  • സർവോപരി ബുദ്ധമതതത്ത്വങ്ങൾ പ്രാദേശിക ഭാഷകളിൽക്കൂടിയാണ് പ്രചരിപ്പിച്ചത്. 

  • സാധാരണ ജനങ്ങൾക്ക് ദുർഗ്രഹമായിരുന്ന സംസ്കൃതത്തിന് ഹിന്ദുമതം കല്പിച്ചിരുന്ന യാതൊരു പ്രാധാന്യവും ബുദ്ധമതം നല്കിയില്ല. 


Related Questions:

ബുദ്ധമതം ഹീനയാനം എന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞത് :
ബുദ്ധമതത്തെ രാജ്യത്തിൻറെ ഔദ്യോഗിക മതം ആക്കിയ ഭരണാധികാരി ?
Which of the following texts is focuses on the philosophical and psychological aspects of Buddhism, including the nature of reality, the self, and the path to enlightenment?
ബുദ്ധന്റെ മകന്റെ പേര് :

പ്രദേശയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ജനപ്രഭുത്വഭരണത്തിനു വിധേയമായിരുന്ന രാജ്യങ്ങളിൽ ക്ഷത്രീയരായിരുന്നു ഭരണവർഗ്ഗം. 
  2. യുദ്ധത്തിലെന്നപോലെ സമാധാനത്തിലും ജനതയ്ക്ക് നേതൃത്വം നല്കേണ്ടത് ഭരണാധികാരികളുടെ ചുമതലയായിരുന്നു. 
  3. ഭരണനിർവഹണത്തിൽ രാജാവിനെ സഹായിക്കാൻ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു.