Challenger App

No.1 PSC Learning App

1M+ Downloads
"വിശിഷ്‌ടരായ മനുഷ്യരുടെ ജീവിതം" ആരുടെ കൃതിയാണ്

Aപ്ലൂട്ടാർക്ക്

Bസൂട്ടോണിയസ്

Cടിറ്റസ് ലിവിയസ്

Dഹെറോഡോട്ടസ്

Answer:

A. പ്ലൂട്ടാർക്ക്

Read Explanation:

ഗ്രീക്കുകാരുടെ സാഹിത്യ സംഭാവനകൾ

  • സാഹിത്യരംഗത്ത്, ഗ്രീക്കുകാർ ഇതിഹാസങ്ങൾ, കവിതകൾ, നാടകം, ചരിത്രം എന്നിവയ്ക്ക് സംഭാവന നൽകി. 

  • 'ഇലിയഡ്', 'ഒഡീസി' എന്നീ രണ്ട് ഇതിഹാസങ്ങൾ എഴുതിയ മഹാകവിയായിരുന്നു ഹോമർ

  • ഈ ഇതിഹാസങ്ങൾ ആദ്യകാല ഗ്രീക്ക് സംസ്കാരത്തിൻ്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ തികച്ചും വിശ്വസ്തമായ വിവരണം നൽകുന്നു. 

  • ചെറിയ ഗ്രീക്ക് കവിതകളെ lyrics എന്ന് വിളിക്കുന്നു, 

  • കാരണം അവ lyre സംഗീതത്തിൽ ആലപിക്കപ്പെട്ടു. 

  • മനുഷ്യൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് അവ രചിക്കപ്പെട്ടത്.

  • ഗാനരചയിതാക്കളിൽ ഏറ്റവും വലിയവരായിരുന്നു പിണ്ടാറും സപ്പോയും

  • സപ്പോ ഒരു വലിയ കവയിത്രിയായിരുന്നു

  • ഗ്രീക്ക് ട്രാജഡിയുടെ സ്ഥാപകൻ 'പ്രോമിത്യൂസ് ബൗണ്ട്', 'അഗമെംനൺ' എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവായ എസ്കിലസ് ആയിരുന്നു.

  • 'ഈഡിപ്പസ് റെക്‌സ്', 'ആൻ്റിഗണ്', 'ഇലക്ട്ര' എന്നീ കൃതികൾ എഴുതിയത് സോഫക്കിൾസ് ആണ്

  • ഈ നാടകങ്ങൾ ഇന്നും ലോകമെമ്പാടും പ്രശംസനീയമാണ്. 

  • യൂറിപ്പിഡിസ്, ജീവിതത്തിൽ ദൈവങ്ങളേക്കാൾ മനുഷ്യര്  പ്രാധാന്യമുള്ളവരാണെന്ന് വിശ്വസിച്ചു. 

  • അതിനാൽ മനുഷ്യരുടെ വികാരങ്ങക് പ്രാധാന്യം കൊടുത്തു 

  • അദ്ദേഹത്തിൻ്റെ ഏറ്റവും അറിയപ്പെടുന്ന നാടകങ്ങളിലൊന്നാണ് "ട്രോജൻ സ്ത്രീകൾ". Trojen women 

  • ഏറ്റവും വലിയ ഹാസ്യകവിയായിരുന്നു അരിസ്റ്റോഫൻസ്.

  • 'ചരിത്രത്തിൻ്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ മഹാനായ ചരിത്രകാരനായ ഹെറോഡോട്ടസ്  ഗ്രീക്കുകാരനാണ് 

  • മറ്റൊരു ചരിത്രകാരനായ തുസിഡൈഡ്സ്, സ്പാർട്ടയും ഏഥൻസും തമ്മിലുള്ള യുദ്ധത്തെ തൻ്റെ പ്രസിദ്ധമായ 'പെലോപ്പൊന്നേഷ്യൻ യുദ്ധങ്ങൾ' എന്ന കൃതിയിൽ വിവരിച്ചിട്ടു

  • പിൽക്കാല ചരിത്രകാരൻ പ്ലൂട്ടാർക്ക് അദ്ദേഹത്തിൻ്റെ ജീവചരിത്രങ്ങൾക്ക് പേരുകേട്ടതാണ്

  • "വിശിഷ്‌ടരായ മനുഷ്യരുടെ ജീവിതം / “Lives of illustrious men” അദ്ദേഹത്തിൻ്റെ പ്രശസ്ത കൃതിയാണ്.

  • ഏറ്റവും പ്രശസ്തനായ പ്രാസംഗികൻ ഡെമോസ്തനീസ് ആയിരുന്നു


Related Questions:

ഏത് വർഷമാണ് കോൺസൽഷിപ്പുകളിലൊന്ന് പ്ലെബിയക്കാർക്ക് നൽകിയത് ?
മെഡിറ്റേഷൻ എന്ന ഗ്രന്ഥം രചിച്ചത് ?
യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് ?
സാലസ്റ്റിന്റെ പ്രശസ്ത കൃതികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് .................. .................. നിർമ്മിച്ചത്.