App Logo

No.1 PSC Learning App

1M+ Downloads
പ്രീ സ്കൂളുകളിൽ കളികൾക്ക് പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ് ?

Aകുട്ടികൾക്ക് കളികൾ ഇഷ്ടമായതുകൊണ്ട്

Bഅമ്മമാർക്ക് വിശ്രമത്തിന്

Cഅധ്യാപികയുടെ വിശ്രമ സമയത്തിന്

Dകളികൾ കുട്ടികളുടെ വളർച്ചയെയും വികാസത്തെയും സ്വാധീനിക്കുന്നു

Answer:

D. കളികൾ കുട്ടികളുടെ വളർച്ചയെയും വികാസത്തെയും സ്വാധീനിക്കുന്നു

Read Explanation:

വികസനഘട്ടങ്ങൾ (Developmental Stages)

വിവിധ വികസനഘട്ടങ്ങൾ

  1. ജനനപൂർവ്വ ഘട്ടം (PRE-NATAL PERIOD)
  2. ശൈശവം (INFANCY)
  3. ആദ്യകാലബാല്യം (EARLY CHILDHOOD)
  4. പില്കാലബാല്യം (LATER CHILDHOOD)
  5. കൗമാരം (ADOLESCENCE)

 

 

ആദ്യകാലബാല്യം (EARLY CHILDHOOD)

  • 3 - 6 വയസ്സ്
  • വിദ്യാലയപൂർവ്വഘട്ടം
  • കളിപ്പാട്ടങ്ങളുടെ കാലം (TOY AGE)
  • സംഘബന്ധപൂർവ്വ കാലം (PRE-GANG AGE)
  • അനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.

കായിക/ചാലക വികസനം

  • ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായ പ്രവർത്തനങ്ങളുടെ കാലം
  • ശക്തി പ്രയോഗിക്കേണ്ടതും നീണ്ടുനില്കുന്നതുമായ കളിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
  • ഇഴയുക, എറിയുക, നടക്കുക, ഓടുക, ചാടുക, ചവിട്ടുക തുടങ്ങിയ പ്രക്രിയകൾ വികസിക്കുന്നു.

വൈകാരിക വികസനം

  • വികാരങ്ങളുടെ പ്രകടനം കൂടുതൽ നിയന്ത്രിതമാകുന്നു.
  • മാതാപിതാക്കളോടുള്ള ആശ്രയത്വം കുറച്ചൊക്കെ നിലനിൽക്കും
  • വികാരങ്ങൾ തീവ്രവികാരങ്ങളായി (SENTIMENTS) രൂപപ്പെടുന്നു.
  • ഏറ്റവും പ്രാഥമികമായ തീവ്രവികാരം അഹത്തോടു തന്നെയാണ്.
  • ആയതിനാൽ - നാർസിസിസത്തിന്റെ ഘട്ടം, ആത്മരതിയുടെ ഘട്ടം
  • ഈഡിപ്പസ് കോംപ്ലക്സ്
  • ഇലക്ട്രാ കോംപ്ലക്സ്

ബൗദ്ധിക വികസനം

  • ഒട്ടേറെ വിജ്ഞാനം ആർജ്ജിക്കുന്നു
  • അങ്ങേയറ്റം ഭാവനാശാലി
  • അയഥാർത്ഥ ഭാവനയുടെ കാലം (FANTASY)
  • അനുകരണങ്ങളുടെ കാലം

സാമൂഹിക വികസനം

  • സാമൂഹിക വ്യവഹാരമേഖല കുടുംബം ആയിരിക്കും.
  • അയല്പക്കത്തേയും കുടുംബത്തിലെയും അന്തരീക്ഷം വിഭിന്നമാണെന്നു കുട്ടി മനസ്സിലാക്കുന്നു. ഇത് പിൽകാലത്ത് വിദ്യാലയങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.
  • കളിക്കൂട്ടുകാരെ സംബാദിക്കാൻ തുടങ്ങുന്നു.

ഭാഷാവികസനം

  • പദാവലി പെട്ടെന്നു വികസിക്കുന്നു
  • വാചകങ്ങൾ , വാക്യങ്ങൾ നിർമ്മിക്കുന്നു

Related Questions:

Select the person who stated, "Adolescence is a period of stress and strain storm and strife"

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം :

  1. പ്രാഗ്മനോവ്യാപാര ഘട്ടം
  2. ഔപചാരിക മനോവ്യാപാരം ഘട്ടം
  3. മൂർത്ത മനോവ്യാപാര ഘട്ടം
  4. ഇന്ദ്രിയ-ചാലക ഘട്ടം
തീവ്രമായ കരച്ചിൽ, നഖം കടിക്കൽ, തുള്ളിച്ചാടൽ എന്നിവ ശിശുവികാര പ്രതികരണങ്ങളാണ്. ഇവയെല്ലാം താഴെ പറയുന്ന ഏത് ശിശുവികാരങ്ങളുടെ പ്രത്യേകതകളിൽ പെടുന്നു ?
പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആവർത്തിച്ചു പറയുന്ന ഭാഷണ വൈകല്യം ?
കുട്ടികൾക്ക് മറ്റുള്ളവരുടെ ഭാവങ്ങളും ഭാഷയും മനസ്സിലായിത്തുടങ്ങുന്ന പിയാഷെയുടെ വികസന ഘട്ടം ?