App Logo

No.1 PSC Learning App

1M+ Downloads
ടോപ്പോളജിക്കല്‍ സൈക്കോളജി ആരുമായി ബന്ധപ്പെട്ടതാണ് ?

Aവില്യം വുണ്ട്

Bകർട്ട് ലെവിൻ

Cസിഗ്മണ്ട് ഫ്രോയ്ഡ്

Dക്ലാർക്ക്

Answer:

B. കർട്ട് ലെവിൻ

Read Explanation:

  • ക്ഷേത്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചത് കര്‍ട്ട് ലെവിന്‍
  • വ്യക്തി ആന്തരികമായും ബാഹ്യമായും തല്‍സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തേണ്ടത്.
  • അസംഖ്യം ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ അടങ്ങിയ ഒരു ജൈവ സ്ഥലമാണ് ക്ഷേത്രം
  • ക്ഷേത്രത്തിലെ കേന്ദ്രബിന്ദു വ്യക്തിയാണ്.
  • ക്ഷേത്ര സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ ലക്ഷ്യത്തിലേക്ക് അയാളെ നയിക്കുന്നത് സദിശ ശക്തിയാണ്.
  • വ്യക്തിയുടെ ആവശ്യങ്ങള്‍ കഴിവുകള്‍ വീക്ഷണം അഥവാ പ്രത്യക്ഷണം,താല്‍പ്പര്യങ്ങള്‍,ലക്ഷ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും അയാളുടെ വ്യക്തിത്വം
  • മനഃശാസ്ത്ര പരിസ്ഥിതി ഭൗതിക പരിസ്ഥിതിയിൽ നിന്നും വ്യത്യസ്തമാക്കുന്ന മാനസിക പരിസ്ഥിതിയാണ് - ജീവിതരംഗം (Life Space)
  • വ്യക്തി 'G' എന്ന ലക്ഷ്യം (goal) നേടാൻ അയാളെ സഹായിച്ചു മുന്നോട്ടു നയിക്കുന്ന ശക്തിയാണ് - ഉത്തേജക ശക്തി (Driving force)
  • ജീവിത രംഗത്തുള്ള മറ്റു ചില ശക്തികൾ ലക്ഷ്യപ്രാപ്തിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് വ്യക്തിയെ പിന്നാക്കം തള്ളുന്ന പ്രതിബന്ധങ്ങളാണ് - മതിൽ (Barriers)
  • തടസ്സങ്ങൾ മാറി ലക്ഷ്യത്തിൽ എത്തണമെങ്കിൽ - വിരുദ്ധ ശക്തികളുടെ സംയുക്തഫലം അനുകൂലമാകണം 
  • കര്‍ട്ട് ലെവിന്‍ മനഃശാസ്ത്രശാഖ അറിയപ്പെടുന്നത് ടോപ്പോളജിക്കല്‍ സൈക്കോളജി എന്നാണ്.
  • ഗണിതത്തിലെ ടോപ്പോളജി എന്ന വിഭാഗത്തിന്റെ പഠനത്തിൽ രൂപമാറ്റവുമായി താരതമ്യപ്പെടുത്തുന്നതിനാൽ ലെവിന്റെ മനശ്ശാസ്ത്ര സിദ്ധാന്തങ്ങൾ അറിയപ്പെടുന്നത് - ടോപ്പോളജിക്കൽ സൈക്കോളജി
  • ലെവിൻ മൃഗങ്ങളെ പരീക്ഷണ വിധേയമാക്കിയ മറ്റു സമകാലിക മനശ്ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി മനുഷ്യ ശിശുക്കളുടെ വ്യവഹാരത്തെ പരീക്ഷണ വിധേയമാക്കി.
  • സമഗ്രമായ ഭൗതിക, സാമൂഹ്യ സാഹചര്യങ്ങളുടെ ധർമ്മമെന്ന രീതിയിലാണ് അദ്ദേഹം വ്യവഹാരത്തെ പഠിച്ചത്.

Related Questions:

ജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിന് പ്രചോദനമാകുന്നത്
ഒരു പാഠഭാഗം തീർന്നതിനുശേഷം കുട്ടികൾ എന്തൊക്കെ ആർജിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
പെർസെപ്ച്വൽ ഗ്രൂപ്പിംഗിന്റെ നിയമങ്ങൾ ഇവയാണ്

സങ്കലിത വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

  1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു
  2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു
  3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു
  4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പി ക്കുന്നു
    The term Emotional Intelligence was coined by