Challenger App

No.1 PSC Learning App

1M+ Downloads
കാലക്രമമനുസരിച്ച് എഴുതുക :

Aപശ്ചിമോദയം, രാജ്യസമാചാരം, പശ്ചിമതാരക, കേരളമിത്രം

Bരാജ്യസമാചാരം, പശ്ചിമോദയം, കേരളമിത്രം, പശ്ചിമതാരക

Cരാജ്യസമാചാരം, പശ്ചിമോദയം, പശ്ചിമതാരക, കേരളമിത്രം

Dപശ്ചിമോദയം, പശ്ചിമതാരക, കേരളമിത്രം, രാജ്യസമാചാരം

Answer:

C. രാജ്യസമാചാരം, പശ്ചിമോദയം, പശ്ചിമതാരക, കേരളമിത്രം

Read Explanation:

രാജ്യസമാചാരം 

◙ കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ആദ്യ വർത്തമാന പത്രമാണ് രാജ്യസമാചാരം 

◙ പ്രസിദ്ധീകരണം ആരംഭിച്ച വർഷം - 1847 ജൂൺ 

◙ സ്ഥാപകൻ - ഡോ. ഹെർമൻ ഗുണ്ടർട്ട് 

പശ്ചിമോദയം 

◙ മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രമാണ് പശ്ചിമോദയം 

◙ ആരംഭിച്ച വർഷം - 1847 ഒക്ടോബർ 

◙ പ്രസിദ്ധീകരിച്ച വ്യക്തി - ഹെർമൻ ഗുണ്ടർട്ട് 

പശ്ചിമതാരക

◙ വെസ്റ്റേൺ സ്റ്റാറിന്റെ മലയാളം എഡിഷനായിരുന്നു പശ്ചിമതാരക 

◙ മലയാള പത്രങ്ങളിലെ ഒന്നാമത്തെ മലയാളി പത്രാധിപർ എന്നറിയപ്പെടുന്ന വ്യക്തിയാണ് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് 

◙ പശ്ചിമാതാരകയുടെ പത്രാധിപർ ആയിരുന്നു ഉമ്മൻ ഫിലിപ്പോസ് 

കേരളമിത്രം 

◙ കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രമാണ് കേരളമിത്രം 

◙ കേരളമിത്രം പ്രസ്സ് സ്ഥാപിച്ച വ്യക്തി -  ദേവ്ജി ഭീംജി 

◙ മലയാള പത്രപ്രവർത്തനത്തിന്റെ വളർച്ചക്ക് വളരെയധികം സംഭാവന നൽകിയ ഗുജറാത്തി വ്യവസായിയാണ് ദേവ്ജി ഭീംജി 

◙ കേരളമിത്രത്തിന്റെ ആദ്യത്തെ എഡിറ്റർ - കണ്ടത്തിൽ വർഗീസ് മാപ്പിള 


Related Questions:

' ജ്ഞാനനിക്ഷേപം ' എന്ന വാർത്താ പത്രം / മാഗസിൻ എന്നിവയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. .ഇത് 1848 മുതൽ കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. 
  2. ഏറ്റവും കൂടുതൽ കാലം മുടക്കം കൂടാതെ പ്രസിദ്ധീകരിച്ച വാർത്താപ്രതമാണിത്.
  3. 'ജ്ഞാനനിക്ഷേപം' എന്ന പത്രത്തിന്റെ ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി ആയിരുന്നു.
  4. 'പുല്ലേലികുഞ്ഞ് ' എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ജ്ഞാനനിക്ഷേപത്തിലാണ് .

 

The secular press of Kerala had begun with the publication of which of the following ?
കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപ്പത്രം ഏത് ?

താഴെപ്പറയുന്നവയിൽ ഏതാണ് രാജ്യസമാചാരവുമായി ബന്ധമില്ലാത്തത് ?

  1. രാജ്യസമാചാരത്തിന്റെ ജന്മസ്ഥലമാണ് കണ്ണൂർ
  2. ജേണലിൽ എഡിറ്ററുടെ പേരുള്ള നിരവധി കോളങ്ങൾ ഉണ്ടായിരുന്നു.
  3. ശിപായി ലഹളയ്ക്ക് ശേഷമാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്
  4. ഡോ. ഹെർമൻ ഗുണ്ടർട്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്
    The magazine 'Bhashaposhini' started under