App Logo

No.1 PSC Learning App

1M+ Downloads
കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.

Aകവിത്രി

Bകവിയത്രി

Cകവയിത്രി

Dകവിയിത്രി

Answer:

C. കവയിത്രി

Read Explanation:

  • കവി - കവയിത്രി

  • നാമം സ്ത്രീയോ,  പുരുഷനോ,  നപുംസകമോ  എന്നു കാണിക്കുന്നതാണ് ലിംഗം. 
    പുരുഷനെ കുറിക്കുന്ന നാമപദം - പുല്ലിംഗം. 

  • സ്ത്രീയെ കുറിക്കുന്ന നാമപദം - സ്ത്രീലിംഗം.

  • സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തത് - നപുംസകലിംഗം.

പുല്ലിംഗം സ്ത്രീലിംഗം

  • അന്ധൻ - അന്ധ

  • അനുഗൃഹീതൻ - അനുഗൃഹീത

  • അഭിനേതാവ് - അഭിനേത്രി

  • അപരാധി - അപരാധിനി

  • ആതിഥേയൻ - ആതിഥേയ

  • ആങ്ങള - പെങ്ങൾ

  • ആചാര്യൻ - ആചാര്യ


Related Questions:

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ പുല്ലിംഗ ശബ്ദങ്ങൾ ഏതെല്ലാം?

  1. ഏകാകി
  2. കവി
  3. കരിണി
  4. കഷക
    താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?
    താഴെകൊടുത്തിരിക്കുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണം ?
    വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?

    താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

    1. ധീരൻ - ധീര
    2. ഏകാകി - ഏകാകിനി
    3. പക്ഷി - പക്ഷിണി
    4. തമ്പി - തങ്കച്ചി