Question:

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

A1 , 2 , 3 , 4

B2 , 3 , 1 , 4

C1 , 3 , 2 , 4

D3 , 2 , 4 , 1

Answer:

C. 1 , 3 , 2 , 4

Explanation:

കക്കോരി ട്രെയിൻ കൊള്ള

  • 1925 ഓഗസ്റ്റ് 9-ന് ലഖ്‌നൗവിനടുത്തുള്ള കകോരി എന്ന ഗ്രാമത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികൾ നടത്തിയ ഒരു ട്രെയിൻ കൊള്ളയാണ് കക്കോരി ട്രെയിൻ കൊള്ള.

  • ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ വിപ്ലവകാരിയായ രാം പ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ, രാജേന്ദ്ര ലാഹിരി, കേശവ് ചക്രവർത്തി, മുകുന്ദി ലാൽ, ബൻവാരി ലാൽ തുടങ്ങി 10 വിപ്ലവകാരികളാണ് ഈ കവർച്ച നടത്തിയത്.

  • രാം പ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ, റോഷൻ സിംഗ് എന്നിവരെ 1927 ഡിസംബർ 19-ന് കക്കോരി ഗൂഢാലോചനയിൽ (Kakori Conspiracy Case) പങ്കെടുപ്പിച്ച് തൂക്കിലേറ്റി

  • അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായ 'കകോരി ട്രെയിൻ കൊള്ള' എന്ന പേര് 'കകോരി ട്രെയിൻ ആക്ഷൻ' എന്ന് പുനർനാമകരണം ചെയ്തു.

ബർദോളി സമരം

  • 1928 ൽ ഗുജറാത്തിലെ  ബർദോളി താലൂക്കിൽ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് ബർദോളി സമരം.

  • ഭൂനികുതി വർദ്ധിപ്പിച്ചതിനെതിരെ ബർദോളിയിലെ കർഷകർ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തിയ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമായിരുന്നു അത്.

  • ഭൂനികുതി മുപ്പതു ശതമാനത്തോളം വർധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിരെയായിരുന്നു ഈ സമരം.
  • നികുതി നിഷേധസമരം ആയാണ് ഇത് ആരംഭിച്ചത്.
  • ഒടുവിൽ സർക്കാർ ചർച്ചയ്ക്കു തയ്യാറായി.
  • നികുതി വർധന ആറു ശതമാനം കുറയ്ക്കുകയും പിടിച്ചെടുത്ത കൃഷി ഭൂമി കർഷകർക്കു തിരിച്ചുനൽകുകയും ചെയ്തു. 

ചിറ്റഗോങ്ങ് ആയുധ കൊള്ള

  • 1930 ഏപ്രിൽ 18 നാണ് ചിറ്റഗോങ്ങ് ആയുധ കൊള്ള എന്നറിയപ്പെ‌ടുന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത്.

  • അവിഭക്ത ഇന്ത്യയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ) ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു.

  • അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി.

  • എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ കലാപകാരികളെ അറസ്റ്റ് ചെയ്തു കീഴ്പ്പെടുത്തി.

  • താരേകേശ്വർ ദസ്തിദാറോടൊപ്പം 1934 ജനുവരി 12 ന് സൂര്യ സെന്നിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി

ഇന്ത്യൻ നാവിക കലാപം

  • നാവികസേനയിലെ ബ്രിട്ടീഷുകാരായ മേധാവിമാരുടെ വിവേചനാത്മകമായ പെരുമാറ്റത്തിലുള്ള പ്രതിഷേധമായി രൂപം കൊണ്ട സമരം.
  • 1946 ഫെബ്രുവരി 18 ന് മുംബൈയിലെ എച്ച്.എം.ഐ.എസ് തൽവാർ എന്ന കപ്പലിലാണ് നാവിക കലാപം ആരംഭിച്ചത്.
  • ഫെബ്രുവരി 19 ന് കേന്ദ്ര നാവിക സമരസമിതി രൂപീകരിച്ചു.
  • കലാപം മുംബൈയിൽ നിന്നു മറ്റു തുറമുഖ നഗരങ്ങളിലേക്കു വ്യാപിച്ചു.
  • രണ്ടായിരത്തോളം നാവികരും എഴുപത്തെട്ടോളം കപ്പലുകളും ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു.
  • കലാപത്തിൽ ഇരുന്നൂറ്റൻപതോളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ഇരുപതിനായിരത്തോളം പേർക്കു ജോലി നഷ്ടപ്പെടുകയും ചെയ്തു.
  • 1946  ഫെബ്രുവരി 18 മുതൽ 23 വരെ ആറു ദിവസം നീണ്ടു നിന്ന കലാപം സർദാർ വല്ലഭഭായി പട്ടേലിന്റെയും അരുണാ അസഫലിയുടെയും സന്ധി സംഭാഷണത്തെ തുടർന്നാണു പിൻവലിച്ചത്

Related Questions:

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

താഴെ പറയുന്ന പ്രസ്താവനകളിൽ മോഹൻജദാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

  1. ' മരിച്ചവരുടെ കുന്ന് ' എന്നാണ് മോഹൻജദാരോ എന്ന വാക്കിനർത്ഥം 
  2. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാന ജില്ലയിലാണ് മോഹൻജദാരോ  സ്ഥിതി ചെയ്യുന്നത് 
  3. ഏറ്റവും വിസ്തീർണ്ണം കൂടിയ സൈന്ധവ സാംസ്കാരിക കേന്ദ്രം - മോഹൻജദാരോ 
  4. മോഹൻജദാരോയിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതി - മഹാ സ്നാനഘട്ടം