Challenger App

No.1 PSC Learning App

1M+ Downloads
'കേരളാ സ്കോട്ട്' എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?

Aഎന്‍. കൃഷ്ണപിള്ള

Bവയലാര്‍

Cഅക്കിത്തം

Dസി. വി. രാമന്‍പിളള

Answer:

D. സി. വി. രാമന്‍പിളള

Read Explanation:

സി. വി. രാമന്‍പിളള

  • ' കേരള സ്കോട്ട് എന്നും 'വാഗ്ദേവതയുടെ വീരഭടന്‍' എന്നും വിശേഷിപ്പിക്കപ്പെടുന്നു. 
  • സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു.
  • മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌.
  • അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. 
  • മലയാളി മെമ്മോറിയലിനു നേതൃത്വം നല്കിയവരിലൊരാളായ സാഹിത്യകാരൻ കൂടിയാണ് സി. വി. രാമന്‍പിളള
  • 2010 മെയ് 19 ന്  അദ്ദേഹത്തിന്റെ സ്മരണാർഥം തപാൽ വകുപ്പ് സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു 

പ്രധാന കൃതികൾ:

  • മാർത്താണ്ഡവർമ്മ (1891)
  • ധർമ്മരാജാ (1913)
  • രാമരാജ ബഹദൂർ (1918)
  • പ്രേമാമൃതം (1917) (സാമൂഹ്യനോവൽ)
  • ചന്ദ്രമുഖീവിലാസം (1884)
  • മത്തവിലാസം 
  • കുറുപ്പില്ലാക്കളരി (1909)
  • തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
  • ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
  • ബട്ട്ലർ പപ്പൻ ‍(1921)

Related Questions:

Given below are two statements, one labelled Assertion (A) and the other labelled Reason (R) : Assertion (A): The resistance of Namboodiri women, the highest in the caste hierarchy, take on forms that are more closely interlinked with the radical social reform within the caste. Reason (R) : Both Parvathy Nenmenimangalam and Lalithambika Antarjanam critiqued the male social reformers and argued that they are trying to establish women as feeble. From the above statements, find out the correct answer given below :
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ് ?
പുതുമലയാൺ മതൻ മഹേശ്വരൻ എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ആര് ?
“ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” - ആരുടെ വരികൾ ?
അമർസിങ് ഏതു കൃതിയിലെ കഥാപാത്രം ?