Aഹിമാലയ പർവതനിര
Bവടക്കേ എത്യോപ്യയിലെ അഫാർ മേഖല
Cതെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിര
Dപടിഞ്ഞാറൻ സൈബീരിയൻ സമതലം
Answer:
B. വടക്കേ എത്യോപ്യയിലെ അഫാർ മേഖല
Read Explanation:
ഫലക സീമകൾ
ശിലാമണ്ഡല ഫലകങ്ങളുടെ വിവിധതരം ചലനങ്ങൾ സൃഷ്ടിക്കുന്ന ഫലക സീമകൾ ::
സംയോജകസീമ
വിയോജകസീമ
ഛേദകസീമ
വിയോജക സീമകൾ
ഫലകങ്ങൾ പരസ്പ്‌പരം അകന്നു പോകുന്ന തരം സീമകൾ
ഇത്തരം ഫലക സീമകളിൽ ഫലകങ്ങൾ അകന്നുമാറുകയും പുതിയ ശിലാമണ്ഡലം അവയ്ക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മന്ദഗതിയിൽ പരസ്‌പരം ഫലകങ്ങൾ അകന്നുപോകുന്നതിൻ്റെ ഫലമായി അവയ്ക്കിടയിൽ ശിലാമണ്ഡല ഭാഗത്ത് അതിദീർഘങ്ങളായ വിള്ളലുകളുണ്ടാകുന്നു. ഇവയാണ് റിഫ്റ്റ് വാലി (Rift Valley)
വിയോജക സീമകൾ അറിയപ്പെടുന്ന മറ്റൊരു പേര് വ്യാപന മേഖലകൾ (Spreading sites)
സമുദ്രാന്തർ പർവതനിരകൾ
ഫലകങ്ങൾ പരസ്പ്‌പരം അകലുന്നതിന്റെ ഫലമായി ഇവയ്ക്കിടയിലൂടെ മാഗ്‌മ പുറത്തേക്കു വരുകയും തണുത്തുറഞ്ഞ് പർവതങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്ന പർവ്വതനിരകളറിയപ്പെടുന്നത് .
മാന്റിൽ ശിഖ (Mantle Plume)
വൻകരാ പിളർപ്പിൻ്റെ തുടക്കം കുറിക്കുന്ന ഒരു ഘടകമാണ് മാൻറിൽ ശിഖ (Mantle Plume)
മാൻ്റിലിൽ നിന്നും മുകളിലേക്ക് ഉയർന്നുവരുന്ന, ഉന്നത ഊർജമുള്ളതും ദൃഢമായതും ചൂടുള്ളതുമായ ശിലയുടെ പ്രവാഹമാണ്.
താപബിന്ദു (Hot Spot)
മുകളിലേക്ക് ഉയരുന്ന മാൻ്റിൽ ശിഖ, ലിത്തോസ്ഫിയറിനെ ഉരുക്കി ഒരു വിള്ളലുണ്ടാക്കുന്നു. ഇതിനെ വിളിക്കുന്നത്.
താപബിന്ദുവിലൂടെ ഉയർന്നു വരുന്ന മാഗ്മയാണ് ഭൂവൽക്കം ഡോം ആകൃതിയിൽ ഉയരുവാൻ കാരണമാകുന്നത്.
ഈ വിള്ളലുകളിലൂടെ മാൻ്റിലിലെ ശിലാദ്രവം മുകളിലേക്ക് വന്ന് തണുത്തുറഞ്ഞ് ഫലകങ്ങളുടെ അതിരുകളോട് ചേർന്ന കടൽത്തറ പ്രദേശങ്ങളിൽ ലിത്തോസ്‌ഫിയറിന്റെ ഭാഗമായിത്തീരുന്നു.
പുതിയ കടൽത്തറ രൂപംകൊള്ളുന്ന അതിരുകൾക്ക് പറയുന്ന പേര് - നിർമാണാത്മക അതിര് (Constructive Margin)
സമുദ്രതടങ്ങളിൽ വിയോജക സീമകൾ കടന്ന് പോകുന്നത് സമുദ്രമധ്യ പർവ്വത നിരകളുടെ ഏറ്റവും ഉയരമുള്ള മേഖലകളായ ശിഖരഭാഗങ്ങളിലൂടെയാണ്.
ഉദാ: മധ്യ അറ്റ്ലാൻ്റിക് പർവതനിര
അമേരിക്കൻ ഫലകങ്ങൾ യുറേഷ്യൻ ഫലകത്തിൽ നിന്നും ആഫ്രിക്കൻ ഫലകത്തിൽ നിന്നും വേർപെടുന്ന അതിരാണിത്.
ആഫ്രിക്കൻ ഫലകത്തിൻ്റെയും തെക്കേ അമേരിക്കൻ ഫലകത്തിന്റെയും വിയോജക ഫലമായി രൂപം കൊണ്ട പർവതനിര :: മധ്യ അറ്റ്ലാന്റിക് പർവതനിര.
അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 14000 കി.മീറ്റർ നീളത്തിൽ തെക്കുവടക്ക് ദിശയിൽ രൂപം കൊണ്ടിട്ടുള്ള പർവതനിര - മധ്യ അറ്റ്ലാൻ്റിക് പർവതനിര.
വൻകരകളിൽ വിയോജകസീമകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന താഴ്വരകൾ :: വലിയ ഭ്രംശ താഴ്വരകൾ (Rift Valleys)
ഭ്രംശ താഴ്വരകൾക്കുള്ളിൽ കാലാന്തരത്തിൽ പുതിയ കടൽത്തറ ഉണ്ടായി വൻകരകളുടെ ഇരുവശത്തേക്കുമുള്ള ചലനത്തിന് കാരണമാവുകയും ചെയ്യുന്നു.
ഉദാ: ചെങ്കടൽ പിളർപ്പ് (Red Sea Rift), കിഴക്ക് ആഫ്രിക്കൻ പിളർപ്പ് (East African Rift), പശ്ചിമ അന്റാർട്ടിക്ക് പിളർപ്പ് (West Antarctic Rift).
'Y' ആകൃതിയിലുള്ള പിളർപ്പ് കാണിക്കുന്ന റിഫ്റ്റ് മേഖല വടക്കേ എത്യോപ്യയിലെ അഫാർ മേഖല.
ആഫ്രിക്കൻ വൻകര അനുക്രമം പിളർന്നുകൊണ്ടിരിക്കുന്നതിനുള്ള കാരണം
ശാഖകളായിപ്പിരിയുന്ന ആഫ്രിക്കൻ ഭ്രംശ താഴ്‌വര പ്രദേശത്ത് മാൻ്റിലിൽ നിന്ന് മാഗ്മവന്നെത്തി തണുത്തുറഞ്ഞ് പുതിയ ലിത്തോസ്പെഫെറിക് കടൽത്തറാ ഫലകം രൂപമെടുക്കുന്ന പ്രക്രിയ നടക്കുന്നതിനാൽ
