App Logo

No.1 PSC Learning App

1M+ Downloads
'Y' ആകൃതിയിലുള്ള പിളർപ്പ് കാണിക്കുന്ന റിഫ്റ്റ് മേഖല :

Aഹിമാലയ പർവതനിര

Bവടക്കേ എത്യോപ്യയിലെ അഫാർ മേഖല

Cതെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിര

Dപടിഞ്ഞാറൻ സൈബീരിയൻ സമതലം

Answer:

B. വടക്കേ എത്യോപ്യയിലെ അഫാർ മേഖല

Read Explanation:

ഫലക സീമകൾ


ശിലാമണ്ഡല ഫലകങ്ങളുടെ വിവിധതരം ചലനങ്ങൾ സൃഷ്ടിക്കുന്ന ഫലക സീമകൾ :: 

  • സംയോജകസീമ

  •  വിയോജകസീമ

  • ഛേദകസീമ

വിയോജക സീമകൾ

  • ഫലകങ്ങൾ പരസ്പ്‌പരം അകന്നു പോകുന്ന തരം സീമകൾ 

  • ഇത്തരം ഫലക സീമകളിൽ ഫലകങ്ങൾ അകന്നുമാറുകയും പുതിയ ശിലാമണ്ഡലം അവയ്ക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

  • മന്ദഗതിയിൽ പരസ്‌പരം ഫലകങ്ങൾ അകന്നുപോകുന്നതിൻ്റെ ഫലമായി അവയ്ക്കിടയിൽ ശിലാമണ്ഡല ഭാഗത്ത് അതിദീർഘങ്ങളായ വിള്ളലുകളുണ്ടാകുന്നു. ഇവയാണ് റിഫ്റ്റ് വാലി (Rift Valley)

  • വിയോജക സീമകൾ അറിയപ്പെടുന്ന മറ്റൊരു പേര് വ്യാപന മേഖലകൾ (Spreading sites)

സമുദ്രാന്തർ പർവതനിരകൾ

  • ഫലകങ്ങൾ പരസ്പ്‌പരം അകലുന്നതിന്റെ ഫലമായി ഇവയ്ക്കിടയിലൂടെ മാഗ്‌മ പുറത്തേക്കു വരുകയും തണുത്തുറഞ്ഞ് പർവതങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്ന പർവ്വതനിരകളറിയപ്പെടുന്നത് .


മാന്റിൽ ശിഖ (Mantle Plume)

  • വൻകരാ പിളർപ്പിൻ്റെ തുടക്കം കുറിക്കുന്ന ഒരു ഘടകമാണ് മാൻറിൽ ശിഖ (Mantle Plume)

  • മാൻ്റിലിൽ നിന്നും മുകളിലേക്ക് ഉയർന്നുവരുന്ന, ഉന്നത ഊർജമുള്ളതും ദൃഢമായതും ചൂടുള്ളതുമായ ശിലയുടെ പ്രവാഹമാണ്. 

താപബിന്ദു (Hot Spot)

  • മുകളിലേക്ക് ഉയരുന്ന മാൻ്റിൽ ശിഖ, ലിത്തോസ്ഫിയറിനെ ഉരുക്കി ഒരു വിള്ളലുണ്ടാക്കുന്നു. ഇതിനെ വിളിക്കുന്നത്.

  • താപബിന്ദുവിലൂടെ ഉയർന്നു വരുന്ന മാഗ്മയാണ് ഭൂവൽക്കം ഡോം ആകൃതിയിൽ ഉയരുവാൻ കാരണമാകുന്നത്.

  •  ഈ വിള്ളലുകളിലൂടെ മാൻ്റിലിലെ ശിലാദ്രവം മുകളിലേക്ക് വന്ന് തണുത്തുറഞ്ഞ് ഫലകങ്ങളുടെ അതിരുകളോട് ചേർന്ന കടൽത്തറ പ്രദേശങ്ങളിൽ ലിത്തോസ്‌ഫിയറിന്റെ ഭാഗമായിത്തീരുന്നു.

  •  പുതിയ കടൽത്തറ രൂപംകൊള്ളുന്ന അതിരുകൾക്ക് പറയുന്ന പേര് - നിർമാണാത്മക അതിര് (Constructive Margin)

  • സമുദ്രതടങ്ങളിൽ വിയോജക സീമകൾ കടന്ന് പോകുന്നത് സമുദ്രമധ്യ പർവ്വത നിരകളുടെ ഏറ്റവും ഉയരമുള്ള മേഖലകളായ ശിഖരഭാഗങ്ങളിലൂടെയാണ്.

ഉദാ: മധ്യ അറ്റ്ലാൻ്റിക് പർവതനിര

  • അമേരിക്കൻ ഫലകങ്ങൾ യുറേഷ്യൻ ഫലകത്തിൽ നിന്നും ആഫ്രിക്കൻ ഫലകത്തിൽ നിന്നും വേർപെടുന്ന അതിരാണിത്.

  • ആഫ്രിക്കൻ ഫലകത്തിൻ്റെയും തെക്കേ അമേരിക്കൻ ഫലകത്തിന്റെയും വിയോജക ഫലമായി രൂപം കൊണ്ട പർവതനിര :: മധ്യ അറ്റ്ലാന്റിക് പർവതനിര.

  • അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 14000 കി.മീറ്റർ നീളത്തിൽ തെക്കുവടക്ക് ദിശയിൽ രൂപം കൊണ്ടിട്ടുള്ള പർവതനിര - മധ്യ അറ്റ്ലാൻ്റിക് പർവതനിര.  

  • വൻകരകളിൽ വിയോജകസീമകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന താഴ്വ‌രകൾ :: വലിയ ഭ്രംശ താഴ്വ‌രകൾ (Rift Valleys)

  •  ഭ്രംശ താഴ്വരകൾക്കുള്ളിൽ കാലാന്തരത്തിൽ പുതിയ കടൽത്തറ ഉണ്ടായി വൻകരകളുടെ ഇരുവശത്തേക്കുമുള്ള ചലനത്തിന് കാരണമാവുകയും ചെയ്യുന്നു.

  • ഉദാ: ചെങ്കടൽ പിളർപ്പ് (Red Sea Rift), കിഴക്ക് ആഫ്രിക്കൻ പിളർപ്പ് (East African Rift), പശ്ചിമ അന്റാർട്ടിക്ക് പിളർപ്പ് (West Antarctic Rift).

  • 'Y' ആകൃതിയിലുള്ള പിളർപ്പ് കാണിക്കുന്ന റിഫ്റ്റ് മേഖല വടക്കേ എത്യോപ്യയിലെ അഫാർ മേഖല. 

ആഫ്രിക്കൻ വൻകര അനുക്രമം പിളർന്നുകൊണ്ടിരിക്കുന്നതിനുള്ള കാരണം 

  • ശാഖകളായിപ്പിരിയുന്ന ആഫ്രിക്കൻ ഭ്രംശ താഴ്‌വര പ്രദേശത്ത് മാൻ്റിലിൽ നിന്ന് മാഗ്മവന്നെത്തി തണുത്തുറഞ്ഞ് പുതിയ ലിത്തോസ്പെഫെറിക് കടൽത്തറാ ഫലകം രൂപമെടുക്കുന്ന പ്രക്രിയ നടക്കുന്നതിനാൽ


Related Questions:

ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?
നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത് :
ഭൗമോപരിതലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിന് കാരണമാകുന്ന ബലം ?
നിശ്ചിത സമയം ഇടവിട്ട് സമുദ്രജലനിരപ്പിനുണ്ടായികൊണ്ടിരിക്കുന്ന ഉയർച്ചക്കും താഴ്ച്ചക്കും എന്ത് പറയുന്നു ?
ഭൂമിയിൽ ഉണ്ടായതിൽ വച്ച ഏറ്റവും തീവ്രമായ ഭൂകമ്പം റിക്റ്റർ സ്കെയിലിൽ 9.5 രേഖപ്പെടുത്തി. ഇത് ഏത് രാജ്യത്താണ് നടന്നത് ?