App Logo

No.1 PSC Learning App

1M+ Downloads
'Z'പണമുള്ള തൻ്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z'നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്‌തിട്ടുള്ളത്?

A(ക്രിമിനൽ വിശ്വാസ ലംഘനം

Bസ്വത്തിൻ്റെ സത്യസന്ധമല്ലാത്ത ദുരൂപയോഗം

Cമോഷണം

Dകവർച്ച

Answer:

B. സ്വത്തിൻ്റെ സത്യസന്ധമല്ലാത്ത ദുരൂപയോഗം

Read Explanation:

IPC Sec. 403/BNS Sec. 314

  • വസ്തു‌ക്കളുടെ സത്യസന്ധമല്ലാത്ത ദുർവിനി യോഗത്തെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്
  • ഒരു വ്യക്തിയുടെ വസ്‌തുക്കളെ വഞ്ചനാപര മായി ദുർവിനിയോഗം ചെയ്യുകയോ അല്ലെങ്കിൽ സ്വന്തം ആവശ്യത്തിനുവേണ്ടി മാറ്റുകയോ ചെയ്യുന്ന ഏതൊരാളും, ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുന്നതാണ്.
  • IPC പ്രകാരമുള്ള ശിക്ഷ 2 വർഷം വരെ യാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ (Bailable offence).
  • BNS പ്രകാരമുള്ള ശിക്ഷ ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷം വരെയാകാവുന്നതു മായ തടവും പിഴയും (Bailable)

Related Questions:

ഇന്ത്യൻ പീനൽ കോഡിൻറ ഉപജ്ഞാതാക്കൾ ?
യു.എൻ പൊതുസഭ ..... ൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചു.

അറിയാനുള്ള അവകാശ നിയമം, 2005 ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

(1) പൊതു അധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾപൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക

(ii) സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവുംവർദ്ധിപ്പിക്കുക

(iii) പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ സമയപരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക

(iv) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്കരണം

സാമ്പത്തിക അപമാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സങ്കട കക്ഷിക്കും അവളുടെ കുട്ടികൾക്കും വേണ്ട ഗാർഹിക ആവശ്യങ്ങൾക്കുള്ള പണം, സ്ത്രീധനം, അവർക്ക് കൂട്ടായോ പ്രത്യേകമായോ ഉടമസ്ഥതയുള്ള വസ്തു ഭാഗം വച്ച വീടിന്റെ വാടക, ജീവനാംശം എന്നിവയും അവർക്ക് ആവശ്യമുള്ളതും നിയമപ്രകാരമോ നാട്ടാചാരപ്രകാരമോ അവർക്ക് അവകാശം ഉണ്ടായിരിക്കുന്നതും. കോടതി ഉത്തരവ്  പ്രകാരമോ മറ്റു വിധത്തിലോ നൽകേണ്ടതുമായ സാമ്പത്തിക വിഭവങ്ങളും നഷ്ടപ്പെടുത്തുക.
  2. സ്ത്രീധനമായി ലഭിച്ചതോ ഗാർഹിക ബന്ധം മൂലം അവകാശമുണ്ടായിരിക്കുന്നതോ ആയ കുടുംബ വസ്തുക്കൾ പ്രത്യേകമായോ കൂട്ടായോ കൈവശം വച്ചിരിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യൽ, സ്ഥാവരജംഗമ വസ്തുക്കൾ, മൂല്യമുള്ള വസ്തുക്കൾ, ഓഹരികൾ, കടപ്പത്രങ്ങൾ അതുപോലുള്ള മറ്റു വസ്തുക്കൾ എന്നിവ അന്യാധീനപ്പെടുത്തൽ.
  3. ഗാർഹിക ബന്ധം മൂലം ഉപയോഗിക്കുവാനും അനുഭവിക്കുവാനും അവകാശപ്പെട്ട ധന വിഭവങ്ങൾ ലഭിക്കുന്നതും, ഭാഗം വച്ച വീട്ടിലേക്കുള്ള പ്രവേശനം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക. 
ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് പാസാക്കിയ വർഷം ?