Challenger App

No.1 PSC Learning App

1M+ Downloads
'Z'പണമുള്ള തൻ്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z'നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്‌തിട്ടുള്ളത്?

A(ക്രിമിനൽ വിശ്വാസ ലംഘനം

Bസ്വത്തിൻ്റെ സത്യസന്ധമല്ലാത്ത ദുരൂപയോഗം

Cമോഷണം

Dകവർച്ച

Answer:

B. സ്വത്തിൻ്റെ സത്യസന്ധമല്ലാത്ത ദുരൂപയോഗം

Read Explanation:

IPC Sec. 403/BNS Sec. 314

  • വസ്തു‌ക്കളുടെ സത്യസന്ധമല്ലാത്ത ദുർവിനി യോഗത്തെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്
  • ഒരു വ്യക്തിയുടെ വസ്‌തുക്കളെ വഞ്ചനാപര മായി ദുർവിനിയോഗം ചെയ്യുകയോ അല്ലെങ്കിൽ സ്വന്തം ആവശ്യത്തിനുവേണ്ടി മാറ്റുകയോ ചെയ്യുന്ന ഏതൊരാളും, ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുന്നതാണ്.
  • IPC പ്രകാരമുള്ള ശിക്ഷ 2 വർഷം വരെ യാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ (Bailable offence).
  • BNS പ്രകാരമുള്ള ശിക്ഷ ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷം വരെയാകാവുന്നതു മായ തടവും പിഴയും (Bailable)

Related Questions:

പോക്സോ ഭേദഗതി നിയമം 2019 രാജ്യസഭ പാസാക്കിയത്?
ഉണക്കമുന്തിരിയുടെ പിഴിഞ്ഞെടുത്ത നീര് അറിയപ്പെടുന്നത് എങ്ങനെ?
അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?
ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?