Challenger App

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

Aമൻസബ്ദാരി

Bഷഹ്‌ന

Cതങ്കജിറ്റാൾ

Dഇക്ത

Answer:

A. മൻസബ്ദാരി

Read Explanation:

മൻസബ്‌ദാരി സമ്പ്രദായം

  • മുഗൾ ചക്രവർത്തിയായിരുന്ന അക്‌ബർ ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ
  • "മൻസബ്" എന്ന അറബി വാക്കിന് "പദവി" എന്നാണ് അർത്ഥം
  • പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുഗൾ ഭരണത്തെ കേന്ദ്രീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗമായിട്ടാണ് അക്ബർ ചക്രവർത്തി ഈ സമ്പ്രദായം അവതരിപ്പിച്ചത് 
  • ഈ വ്യവസ്ഥയിലൂടെ ഓരോ ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെയും പദവി വ്യക്തമായി തിരിച്ചറിയാൻ കഴിയും
  • ഓരോ ഉയർന്ന സൈനിക-സൈനികേതര ഉദ്യോഗസ്ഥനും ഒരു "മൻസബും" അതിന്റെ ഭാഗമായി പത്തിന്റെ ഗുണിതമായ ഒരു സംഖ്യയും നല്കിയിരുന്നു.
  • ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ വേതനം നിശ്ചയിച്ചിരുന്നത്.  ഭരണാധികാരികൾക്കായിരുന്നു നല്കിയിരുന്നത്.
  • ഉദ്യോഗസ്ഥരെ ഇത്തരത്തിൽ വേർതിരിക്കുന്ന സമ്പ്രദായം മംഗോളിയയിലാണ് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു.
  • മുഗൾ സാമ്രാജ്യത്തിലെ പൂർവികരായ ബാബർ, ഹുമയൂൺ തുടങ്ങിയവരും ഈ സമ്പ്രദായം പിന്തുടർന്നിരുന്നു,എങ്കിലും വ്യക്തമായ പരിഷ്കാരങ്ങളോടെ ഈ പദ്ധതി നടപ്പിലാക്കിയത് അക്ബർ ചക്രവർത്തിയാണ്.

Related Questions:

ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?
ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?
Who was the Mughal ruler who died by falling from the stairs of his library?
Who translated 'The Mahabharat' called 'Razmnama' into Persian language, during the Mughal Period
ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി ?