ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക്, ആസിഡ് ആക്രമണം, ഗുരുതരമായ പൊള്ളൽ എന്നിവ ഏൽക്കുന്നവർക്കും, നിരാലംബരായ സാഹചര്യത്തിലോ മറ്റു ഗുരുതര വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ സുരക്ഷിതമായി ഷെൽട്ടർ ഹോമുകൾ, കെയർ ഹോമുകൾ എന്നിവിടങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ എത്തിയ്ക്കുന്നതിനും അതിനു മുൻപുള്ള മെഡിക്കൽ പരിശോധന, വസ്ത്രം, ഭക്ഷണം തുടങ്ങിയവയ്ക്കും പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര വൈദ്യസഹായം നൽകുന്നതിനും ഉൾപ്പടെ ഈ തുക വിനിയോഗിയ്ക്കാവുന്നതാണ്.
ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റോ ട്രാൻസ്‌ജെൻഡർ ഐഡികാർഡോ ഉള്ളവർക്കാണ് പദ്ധതി മൂലം സഹായം ലഭ്യമാവുക.
ജില്ല കളക്ടർ ചെയർപേഴ്സണായ ഉപദേശക സമിതിയിൽ രണ്ടു ട്രാൻസ്‌ജെൻഡർ പ്രതിനിധികളും ഉണ്ടാകും. ആകെ എട്ടുപേരാണ് ഉപദേശക സമിതിയിൽ ഉണ്ടാവുക.