Challenger App

No.1 PSC Learning App

1M+ Downloads

അഡോൾഫ് ഹിറ്റ്ലറിന്റെ ആദ്യകാല രാഷ്ട്രീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കൂക:

  1. 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തി പരാജയെപ്പെടുകയും,തടവിലാവുകയും ചെയ്തു .
  2. തടവറയിൽ വച്ചാണ് ഹിറ്റ്ലർ ആത്മകഥ രചിച്ചത്
  3. 1930 ജനുവരി 30-ന് ജർമ്മൻ പ്രസിഡൻ്റ് പോൾ വോൺ ഹിൻഡൻബർഗ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു.

    Ai, ii എന്നിവ

    Bi മാത്രം

    Cii മാത്രം

    Dii, iii

    Answer:

    A. i, ii എന്നിവ

    Read Explanation:

    • 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തുകയുണ്ടായി.
    • ഇതിനെ തുടർന്ന് അറസ്റ്റിലായ ഹിറ്റ്ലർക്ക്  അഞ്ചുവർഷം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
    • തടവറയിൽ വച്ച് അദ്ദേഹം രചിച്ച 'മെയിൻ കാഫ്'  എന്ന ഗ്രന്ഥം പിന്നീട് നാസിസത്തിന്റെ രാഷ്ട്രീയ സുവിശേഷമായി തീർന്നു
    • ജയിൽ ശിക്ഷയ്ക്ക് ശേഷം ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെന്ന് ഹിറ്റ്‌ലറും നാസി പാർട്ടിയും മനസ്സിലാക്കി.
    • ഇതോടെ  തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് കൊണ്ട്, നിയമപരമായ മാർഗങ്ങളിലൂടെ അധികാരം നേടുന്നതിലേക്ക് അവർ ശ്രദ്ധ തിരിച്ചു
    • 1932 ജൂലൈയിലെ തിരഞ്ഞെടുപ്പിൽ, നാസി പാർട്ടി 608-ൽ 230 സീറ്റുകൾ നേടി റീച്ച്സ്റ്റാഗിലെ ഏറ്റവും വലിയ കക്ഷിയായി ഉയർന്നു.
    • എന്നിരുന്നാലും, അവർക്ക് കേവല ഭൂരിപക്ഷം നേടാനായില്ല, ഇത് രാഷ്ട്രീയ അസ്ഥിരതയ്ക്കും ഭരണത്തിൽ അടിക്കടിയുള്ള മാറ്റങ്ങൾക്കും കാരണമായി.
    • കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും, 1933 ജനുവരി 30-ന് ജർമ്മൻ പ്രസിഡൻ്റ് പോൾ വോൺ ഹിൻഡൻബർഗ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു.

    Related Questions:

    ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര സ്പെയ്നിൽ 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്) ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം?
    ആരാണ് ഹിബാക്കുഷകൾ?
    രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ ഓപ്പറേഷൻ ബാർബറോസയുടെ ലക്ഷ്യം എന്തായിരുന്നു?
    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
    ജർമ്മൻ ഏകീകരണത്തിന് മുഖ്യ പങ്ക് വഹിച്ച ചാൻസലർ ആരാണ് ?