Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് ഹിബാക്കുഷകൾ?

Aരണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ജാപ്പനീസ് പട്ടാളക്കാർ

Bജപ്പാനിലെ പ്രകൃതി ദുരന്തങ്ങളുടെ ഇരകൾ

Cഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് സ്‌ഫോടനങ്ങളുടെ ദുരന്തം പേറി ജീവിക്കുന്നവർ

Dരണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനിൽ പ്രവർത്തിച്ചിരുന്ന രഹസ്യ സേനയിലെ അംഗങ്ങൾ

Answer:

C. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് സ്‌ഫോടനങ്ങളുടെ ദുരന്തം പേറി ജീവിക്കുന്നവർ

Read Explanation:

ഹിരോഷിമയും  നാഗസാക്കിയും

  • രണ്ടാം ലോകമഹായുദ്ധസമയത്ത് 1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ "ലിറ്റിൽ ബോയ്" എന്ന പേരിലുള്ള അണുബോംബ് അമേരിക്ക വർഷിച്ചു.
  • ഈ ദൗത്യം നിർവഹിച്ച വിമാനം കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റ് ചെയ്ത "എനോല ഗേ" എന്ന് പേരുള്ള B-29 ബോംബർ ആയിരുന്നു.
  • ബോംബ് നഗരത്തിൽ നിന്ന് ഏകദേശം 600 മീറ്റർ ഉയരത്തിൽ പൊട്ടിത്തെറിച്ചു,
  • വ്യാപകമായ നാശ നഷ്ടമുണ്ടാക്കിയ . "ലിറ്റിൽ ബോയ്" ഏകദേശം 3 മീറ്റർ നീളവും 4,400 കിലോഗ്രാം ഭാരവുമുള്ള അണുബോംബ് ആയിരുന്നു 
  • പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാവുകയും ഹിരോഷിമയെ ഒന്നാകെ തകർക്കുകയും ചെയ്തു ഈ സ്ഫോടനം 

  • മൂന്ന് ദിവസത്തിന് ശേഷം, 1945 ഓഗസ്റ്റ് 9-ന്, മേജർ ചാൾസ് സ്വീനി പൈലറ്റ് ചെയ്ത "ബോക്സ്കാർ" എന്ന് പേരുള്ള മറ്റൊരു B-29 ബോംബർ ജപ്പാനിലെ നാഗസാക്കി നഗരത്തിൽ രണ്ടാമത്തെ അണുബോംബ് വർഷിച്ചു.
  • "ഫാറ്റ് മാൻ" എന്നറിയപ്പെടുന്ന ഈ ബോംബിന് ഏകദേശം 3.5 മീറ്റർ നീളവും 4,500 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു
  • ഹിരോഷിമയിലേതിന് സമാനമായ സ്‌ഫോടനം നാഗസാക്കിയിൽ വ്യാപകമായ നാശത്തിനും ജീവഹാനിക്കും കാരണമായി.

  • അണു വികിരണത്തിന്റെ ദുരന്തം പേറി ജീവിക്കുന്ന ജപ്പാനിലെ മനുഷ്യരാണ് : ഹിബാക്കുഷകൾ.
  • ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായുണ്ടായ അണുവികിരണത്തിന് ഇരയായ ബാലിക :  സഡാക്കോ സസുക്കി
  • യുദ്ധവിരുദ്ധതയുടെ പ്രതീകമായി ഉപയോഗിക്കുന്ന സഡാക്കോ സസുക്കിയുടെ പേപ്പർ നിർമ്മിതി :  സഡാക്കോ കൊക്കുകൾ
  • ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയ അമേരിക്കൻ പ്രസിഡന്റ്റ് : ഹാരി എസ് ട്രൂമാൻ
  • 1945 ഓഗസ്റ്റ് 14ന്  ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

Related Questions:

ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി തീർന്നത് ഇവയിൽ ഏതായിരുന്നു?
ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും ആവിഷ്ക്കരിച്ച 'ഗുവേർണിക്ക' എന്ന വിശ്വവിഖ്യാതമായ ചിത്രം പാബ്ലോ പിക്കാസോ വരച്ച വർഷം?

മാർഷൽ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്ക രൂപകൽപ്പന ചെയ്ത യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണ പദ്ധതിയായിരുന്നു ഇത്.

2.1950 ലാണ് മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ചത്

ജർമ്മൻ ഏകീകരണത്തിന് മുഖ്യ പങ്ക് വഹിച്ച ചാൻസലർ ആരാണ് ?

രണ്ടാം ലോകയുദ്ധത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തെല്ലാം :

  1. യൂറോപ്യന്മാരുടെ സാമ്പത്തിക നില താറുമാറായി
  2. അമേരിക്കയും സോവിയറ്റ് യൂണിയനും വൻ ശക്തികളായി മാറി
  3. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്രസമരം ശക്തിപ്പെട്ടു
  4. ലോക സമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചു