Aചുവപ്പു കുള്ളൻ
Bവെളുത്ത കുള്ളൻ
Cവാതക ഭീമൻ
Dതവിട്ടു കുള്ളൻ
Answer:
D. തവിട്ടു കുള്ളൻ
Read Explanation:
നക്ഷത്രരൂപീകരണം
ഹൈഡ്രജൻ വാതകം കേന്ദ്രീകരിച്ച് രൂപംകൊണ്ട അതിഭീമമായ മേഘരൂപങ്ങളായാണ് (നെബുല) ഗാലക്സികളുടെ തുടക്കം.
ഈ മേഘരൂപങ്ങളുടെ തുടർ വികസനഘട്ടങ്ങളിൽ ചുറ്റുമുള്ള വാതക കണങ്ങൾ കൂടിച്ചേരുകയും അതിസാന്ദ്രമായ ഈ വാതകച്ചേർച്ചകൾ നക്ഷത്രങ്ങളായി പരിണമിക്കുകയും ചെയ്തു.
നക്ഷത്രങ്ങൾ രൂപംകൊണ്ടത് ഏകദേശം 5 മുതൽ 6 ശതകോടി വർഷങ്ങൾക്ക് മുമ്പാണ് എന്ന് കണക്കാക്കുന്നു.
നെബുല
ഗ്യാലക്‌സികളിലെ നക്ഷത്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാതകത്തിൻ്റേയും ധൂളികളുടേയും മേഘപടലമാണ് നെബുല.
പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത് ഈ വ്യോമപടലത്തിൽ നിന്നാണ്.
ഉയർന്ന തിളക്കത്തോടെയുള്ള പ്ലാസ്മ ഗുരുത്വാകർഷണ ബലത്താൽ ചേർന്നുള്ള ഭീമൻ ഗോളമാണ് നക്ഷത്രം.
നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള വാതകം ഹൈഡ്രജൻ ആണ്.
ന്യൂക്ലിയർ ഫ്യൂഷൻ മൂലം സ്വന്തം കോറിൽ ഊർജ്ജം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെട്ടിത്തിളങ്ങുന്ന ഭീമാകാരമായ പ്ലാസ്‌മാ ഗോളങ്ങളാണ് നക്ഷത്രങ്ങൾ.
നെബുലകളിലാണ് നക്ഷത്രങ്ങൾ രൂപപ്പെടുന്നത്.
ഓരോ ഗ്യാലക്‌സിയിലും കോടാനുകോടി നക്ഷത്രങ്ങളുണ്ട്.
ഒരു നെബുലയിൽ അണുസംയോജനം തുടങ്ങാൻ കുറഞ്ഞത് സൂര്യൻറെ 0.084 ഭാഗം പിണ്ഡമെങ്കിലും വേണം.
അണുസംയോജനത്തിനുള്ള നിശ്ചിത പിണ്ഡം എത്താതെ നക്ഷത്രമാകുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെടുന്ന നെബുല തവിട്ടു കുള്ളൻ (Brown Dwarf) എന്നറിയപ്പെടുന്നു.