Aവെളളക്കുള്ളന്മാർ
Bതമോഗർത്തങ്ങൾ
Cന്യൂട്രോൺ നക്ഷത്രങ്ങൾ
Dചുവപ്പ് ഭീമന്മാർ
Answer:
A. വെളളക്കുള്ളന്മാർ
Read Explanation:
നക്ഷത്രമരണം
നക്ഷത്രങ്ങളുടെ വലുപ്പം അവയുടെ ആയുസ്സ് നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്.
വലിയ നക്ഷത്രങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും, കാരണം അവയുടെ കേന്ദ്രത്തിൽ വളരെയധികം മർദ്ദം ഉണ്ടാകുന്നതിനാൽ നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ വേഗത്തിൽ കത്തിത്തീരുന്നു.
ഏറ്റവും വലിയ നക്ഷത്രങ്ങളുടെ ആയുസ്സ് ഒരു മില്യൻ വർഷമാണ്.
വെള്ളക്കുള്ളന്മാർ, ചുവപ്പ് ഭീമന്മാർ, തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നിവയൊക്കെ നക്ഷത്രമരണം സംഭവിച്ചവയാണ്.
വെളളക്കുള്ളന്മാർ
സൂര്യൻ്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് വെള്ളക്കുള്ളന്മാർ (White Dwarfs).
ഈ ഘട്ടത്തിൽ ആണവ ഇന്ധനം ഇല്ലാതാകൂന്നതോടെ നക്ഷത്രങ്ങളുടെ ചുരുങ്ങൽ പ്രക്രിയ ആരംഭിക്കുകയും ഒരു ഘട്ടത്തിൽ കണികകളുടെ സമ്മർദ്ദം മൂലം ചുരുങ്ങൽ പ്രക്രിയ അവസാനിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ഡോ. എസ്. ചന്ദ്രശേഖർ കണ്ടെത്തിയ ഈ നക്ഷത്രപരിധി 'ചന്ദ്രശേഖർ പരിധി' (Chandrasekhar Limit) എന്നറിയപ്പെടുന്നു.
വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ അവയുടെ അന്ത്യത്തിൽ ന്യൂട്രോൺ നക്ഷത്രങ്ങളോ തമോഗർത്തങ്ങളോ ആയിത്തീരുന്നു.
ഇവ ചെറിയ വെളുത്ത പ്രകാശം സ്ഫുരിക്കുന്ന നക്ഷത്രങ്ങളാണ്.