അണ്ഡാശയത്തിൽനിന്ന് ഉൽസർജിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിയിലെത്തി പുംബീജവുമായി സംയോജിക്കുമ്പോൾ രൂപപ്പെടുന്നത്?Aഭ്രൂണംBസിക്താണ്ഡംCഅണ്ഡകോശംDഇവയൊന്നുമല്ലAnswer: B. സിക്താണ്ഡം Read Explanation: ബീജസംയോഗം അണ്ഡാശയത്തിൽനിന്ന് ഉൽസർജിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിയിലെത്തുന്നു. അവിടെ വച്ച് പുംബീജവുമായി സംയോജിച്ച് സിക്താണ്ഡം (Zygote) രൂപപ്പെടുന്നു. ഈ പ്രക്രിയയാണ് ബീജസംയോഗം (Fertilization). അനേകം പുംബീജങ്ങൾ അണ്ഡ വാഹിയിലെത്തിച്ചേരുമെങ്കിലും ഒരെണ്ണം മാത്രമേ അണ്ഡവുമായി കൂടിച്ചേരുകയുള്ളൂ. ഒറ്റക്കോശമായ സിക്താണ്ഡം പിന്നീട് വിഭജനത്തിലൂടെ നിരവധി കോശങ്ങളുള്ള ഭ്രൂണ (Embryo)മായി മാറുന്നു. ഭ്രൂണം ഗർഭാശയത്തിലെ എൻഡോമെട്രിയം (Endometrium) എന്ന ആവരണത്തോടു പറ്റിച്ചേർന്ന് വളരുന്നു Read more in App