ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി - മൂഷകവംശം
മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം - പതിനൊന്നാം നൂറ്റാണ്ട്
ഏതാണ്ട് ആറാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടു വരെ കോലത്തുനാട് ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ രാമഘടൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള നൂറ്റിപ്പത്തൊൻപതോളം രാജാക്കന്മാരുടെ ഭരണകാലമാണ് മൂഷക വംശകാവ്യത്തിൽ വിവരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഏഴിമലയിലെ മൂഷകവംശ പരമ്പരയെക്കുറിച്ച് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഒരു അർധചരിത്ര ദിനവൃത്താന്തമാണ് 15 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന മൂഷകവംശ കാവ്യം.
ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ചരിത്രപരമായ ദിന വൃത്താന്തമെന്ന് പറയപ്പെടുന്ന കൽഹണന്റെ രാജ തരംഗിണിക്കും ഒരു നൂറ്റാണ്ട് മുമ്പാണ് ഇത് എഴുതപ്പെട്ടത്
കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ രാജവംശാവലീചരിതം - മൂഷകവംശകാവ്യം
മൂഷകവംശ കാവ്യം രചിച്ചത് - അതുലൻ
അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു - ശ്രീകണ്ഠൻ