App Logo

No.1 PSC Learning App

1M+ Downloads
'അധസ്ഥിതരുടെ ബൈബിൾ' എന്നറിയപ്പെട്ട പത്രം ഇവയിൽ ഏതാണ് ?

Aവിവേകോദയം

Bമിതവാദി

Cസമദർശി

Dജ്ഞാന നിക്ഷേപം

Answer:

B. മിതവാദി

Read Explanation:

മിതവാദി

  • 1907ൽ തലശ്ശേരിയിലെ വിദ്യാവിലാസം പ്രസ്സിൽ നിന്നാണ് മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
  • ടി.ശിവശങ്കരനായിരുന്നു ഇതിൻറെ സ്ഥാപകൻ
  • മൂർക്കോത്ത് കുമാരനായിരുന്നു ആദ്യ പത്രാധിപർ.
  • 1913 മൂർക്കോത്ത് കുമാരൻ പത്രാധിപസ്ഥാനം ഒഴിയുകയും സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ സാരഥ്യമേറ്റെടുത്തു.
  • ഇദേഹം 'മിതവാദി : തീയ്യരുടെ വക ഒരു മലയാളം മാസിക' എന്ന പേരിൽ പത്രത്തിനെ പുനർനാമകരണം ചെയ്തു.
  • ഇതിനുശേഷം ഇദ്ദേഹം 'മിതവാദി കൃഷ്ണൻ' എന്നറിയപ്പെടാൻ തുടങ്ങി.
  • 'തീയ്യരുടെ ബൈബിൾ, 'അധസ്ഥിതരുടെ ബൈബിൾ' എന്നെല്ലാം മിതവാദി വിശേഷിപ്പിക്കപ്പെട്ടു.
  • 1907ൽ കുമാരനാശാൻറെ വീണപൂവ് പ്രസിദ്ധീകരിച്ച പത്രമാണ് മിതവാദി.
  • 1917ൽ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മലയാളം പത്രം കൂടിയാണ് മിതവാദി

 


Related Questions:

കേരള കൗമുദി ദിനപത്രം സ്ഥാപിച്ച വർഷം ഏതാണ് ?
നിവർത്തന പ്രക്ഷോഭത്തിൻ്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം ഏതാണ് ?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച്  ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.  

2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന്  അറിയപ്പെടുന്നു. 

3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക്  നാടുകടത്തി. 

 

ആയുർവേദത്തെക്കുറിച്ച് ' ശരചന്ദ്രിക ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സുമായി കരാറിലേർപ്പെട്ട ആദ്യ മലയാള പത്രം ഏതാണ് ?