App Logo

No.1 PSC Learning App

1M+ Downloads
അധ്യാപികയ്ക്ക് കുട്ടിയുടെ സ്വഭാവ സവിശേഷതകൾ കൃത്യതയോടെ മനസ്സിലാക്കുന്നതിന് എറിക്സന്റെ എട്ടു ഘട്ടങ്ങൾ സഹായകമാണ്. 6 മുതൽ 12 വയസ്സുവരെ വരുന്ന കുട്ടി ഏതു ഘട്ടത്തിലാണ് ?

Aവിശ്വാസം - അവിശ്വാസം

Bസ്വാശ്രയത - ജാള്യതയും സംശയവും

Cമുൻകൈ എടുക്കൽ - കുറ്റബോധം

Dഊർജസ്വലത / അപകർഷത

Answer:

D. ഊർജസ്വലത / അപകർഷത

Read Explanation:

എറിക് എച്ച്. എറിക്സൺ ( Eric  H Erikson )

  • സാമൂഹ്യവികാസവുമായി ബന്ധപ്പെട്ട വളെരെ ശ്കതമായ കാഴ്‌ചപ്പാടുകൾ മുന്നോട്ട്  വച്ച  വ്യക്തിയാണ് എറിക് എച്ച്. എറിക്സൺ ( Eric  H Erikson ).

  • മനോസാമൂഹ്യവികാസം (Psycho Social Development) 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. 

  • ഓരോ ഘട്ടത്തിനും അതിൻ്റെതായ പ്രതിസന്ധിയുണ്ടെന്നും അതെങ്ങനെയാണ് തരണം ചെയ്യുന്നത് എന്നതിൻെറ അടിസ്ഥാനത്തിലായിരിക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് എന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.

  • ഓരോ ഘട്ടത്തിൻെറയും പേര് സൂചിപ്പിക്കുന്നത് ആ കാലത്തെ പ്രതിസന്ധിയേയാണ്. 

    1. പ്രാഥമിക വിശ്വാസം / അവിശ്വാസം (Basic Trust Vs Mistrust) - ഒരുവയസ്സുവരെയുള്ള കാലം 

    2. സ്വാശ്രയത്വം / ജാള്യതയും സംശയവും (Autonomy Vs Shame and Doubt) - ഒന്നുമുതൽ മൂന്നുവയസ്സുവരെയുള്ള കാലം 

    3. മുൻകൈ എടുക്കൽ / കുറ്റബോധം (Initiative Vs Guilt) - മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കാലം 

    4. ഊർജസ്വലത / അപകർഷത (Industry Vs Inferiority) - ആറു വയസ്സ് മുതൽ 12 വയസ്സുവരെ  

      • പ്രൈമറി സ്കൂൾ പ്രായത്തിൽ നേരിടുന്ന സംഘർഷം. 

      • ഇവിടെ കുട്ടിയുടെ പ്രധാന പ്രചോദനം പഠിക്കുകയും അവരുടെ സ്വയംഭരണാധികാരം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്. 

      • എന്നിരുന്നാലും, നമ്മൾ മറ്റുള്ളവരേക്കാൾ താഴ്ന്നതായി തോന്നുകയും നമ്മൾ മറ്റുള്ളവരെ പോലെ സാധുതയുള്ളവരല്ലെന്ന് വിശ്വസിക്കുകയും ചെയ്താൽ സംഘർഷം നിലനിൽക്കും. 

    5. സ്വാവബോധം / റോൾ സംശയങ്ങൾ (Identity Vs Role Confusion) - കൗമാരകാലം (12 - 18 വയസ്സ്)

    6. ആഴത്തിലുള്ള അടുപ്പം / ഒറ്റപ്പെടൽ (Intimacy Vs Isolation) - യൗവനം (18 - 35 വയസ്സ്) 

    7. സൃഷ്‌ടി / മുരടിപ്പ് (Generative Vs Stagnation) - മധ്യവയസ്സ് (35 - 60 വയസ്സ്)

    8. മനസ്സന്തുലനം / തളർച്ച (integrity Vs Despair) - വാർധക്യം (60 വയസ്സിനുശേഷം)


Related Questions:

Select the brain region which is crucial for emotional processing that undergoes significant development during adolescence.
ശരിയായ ഭാഷാ വികസന ക്രമം തിരഞ്ഞെടുക്കുക ?
കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?
കൗമാരകാലത്തിൽ എറിക്സന്റെ വികസനഘട്ടത്തിലെ ഏതെല്ലാം ഘട്ടങ്ങൾ ഉൾപ്പെടുന്നു ?
മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?