App Logo

No.1 PSC Learning App

1M+ Downloads
അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതി രിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി

Aഉഷസ്

Bസുകൃതം

Cമെഡിസെപ്

Dസ്നേഹപൂർവം

Answer:

D. സ്നേഹപൂർവം

Read Explanation:

സ്നേഹപൂര്‍വ്വം പദ്ധതി

  • മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്ന പദ്ധതി.

  • കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

    പദ്ധതിയുടെ ലക്ഷ്യങ്ങള്‍

  • സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.

  • സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.

  • സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.

  • കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളര്‍ത്തിയെടുക്കുക.


Related Questions:

Name the Kerala Government project to provide free cancer treatment through government hospitals?
SPARK എന്നതിനെ വിപുലീകരിക്കുക.
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?
ബയോകെമിക്കൽ മാലിന്യ സംസ്കരണ പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് പരിസ്ഥിതി മലിനീകരണവും, ആരോഗ്യ മേഖലയിലെ അപകടസാധ്യതകളും തടയുന്നതിനായി കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേര്
'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?