അനുഭവങ്ങളിലൂടെയും ബുദ്ധി ശക്തിയിലൂടെയും വ്യവഹാര വ്യതിയാനം ഉണ്ടാകുന്നതാണ് പഠനം ?
Aശരി
Bശരിയല്ല
Cഭാഗികമായി
Dഭാഗികമായി ശരിയാണ്
Answer:
A. ശരി
Read Explanation:
പഠനം (Learning)
വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയയാണ് പഠനം.
അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം.
ഉദാ :- ഒരു ശിശു എരിയുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈകൾ പിൻവലിക്കും, മറ്റൊരു സന്ദർഭം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ കൈകൾ പിൻവലിക്കുന്നു, ക്രമേണ എരിയുന്ന മെഴുകുതിരി മാത്രമല്ല എരിയുന്ന ഏതൊരു വസ്തുവിനെയും ഒഴിവാക്കാൻ കൂടി ശ്രമിക്കുന്നു. അതായത് ശിശുവിൻറെ വ്യവഹാരം അനുഭവത്തിലൂടെ മാറുന്നു.