അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?
Aആർഗൻ
Bഹൈട്രജൻ
Cഓക്സിജൻ
Dനൈട്രജൻ
Answer:
D. നൈട്രജൻ
Read Explanation:
നൈട്രജൻ:
- അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് നൈട്രജൻ.
- നൈട്രജൻ തന്മാത്രയിൽ ത്രിബന്ധനമാണ് ഉള്ളത്.
- ശക്തമായ ഈ ബന്ധനം മൂലം നൈട്രജൻ നിഷ്ക്രിയമാണ്.
- അന്തരീക്ഷവായുവിലെ ഓക്സിജന്റെ സാന്നിദ്ധ്യത്തിലാണ് ജ്വലനം നടക്കുന്നത്.
- ജ്വലനനിരക്ക് നിയന്ത്രിക്കുന്നതിൽ നൈട്രജന് വലിയ പങ്കാണുള്ളത്.
- സസ്യവളർച്ചക്ക് അനിവാര്യമായ ഒരു മൂലകമാണ് നൈട്രജൻ
- അന്തരീക്ഷത്തിൽ ധാരാളമുണ്ടെങ്കിലും സസ്യങ്ങൾക്ക് നേരിട്ടു വലിച്ചെടുക്കാൻ സാധ്യമല്ല
- നൈട്രജൻ സംയുക്താവസ്ഥയിൽ മണ്ണിൽ കലരുമ്പോൾ സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ എളുപ്പമാണ്