അന്താരാഷ്ട്ര നീതിന്യായ കോടതി പ്രവർത്തനം ആരംഭിച്ചത് എന്നാണ് ?
A1945
B1948
C1955
D1956
Answer:
A. 1945
Read Explanation:
അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)
ഐക്യരാഷ്ട്രസംഘടനയുടെ നീതിന്യായ വിഭാഗമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
രൂപീകരിച്ച വർഷം : 1945
നെതർലാൻസിലെ ഹേഗിലുള്ള പീസ് പാലസാണ് ആസ്ഥാനം.
ന്യൂയോർക്കിന് പുറത്ത് ആസ്ഥാനമുള്ള ഏക യൂ.എൻ ഘടകം കൂടിയാണിത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചുമതലകൾ :
രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക
അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക.
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം : 15.
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി : 9 വര്‍ഷം
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ : ഇംഗ്ലീഷ്,ഫ്രഞ്ച്.