• സ്പേസ് എക്‌സും നാസയും ചേർന്നാണ് ദൗത്യം നടത്തുന്നത്
• സ്പേസ് എക്സ് ക്രൂ 9 പേടകത്തിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ വരുന്നവർ
♦ നിക്ക് ഹേഗ് (കമാൻഡർ - യു എസ് എ)
♦ അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ)
♦ സുനിത വില്യംസ് (യു എസ് എ)
♦ ബുച്ച് വിൽമോർ (യു എസ് എ)
• സ്പേസ് എക്സ് ക്രൂ 9 പേടകം വിക്ഷേപണം നടത്തിയത് - 2024 സെപ്റ്റംബർ 28
• സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ്ങിൻ്റെ മനുഷ്യനെയും കൊണ്ടുള്ള ബഹിരാകാശ യാത്രയുടെ 8 ദിവസത്തെ ഗവേഷണത്തിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്
• ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിച്ച വാഹനം - ബോയിങ് സ്റ്റാർലൈനർ
• സ്റ്റാർലൈനർ വിക്ഷേപിച്ചത് - 2024 ജൂൺ 5
• ഇരുവരും 286 ദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്