Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ആസ്ഥാനം എവിടെ ?

Aജനീവ

Bറോം

Cവാഷിംഗ്‌ടൺ ഡി.സി

Dപാരീസ്

Answer:

C. വാഷിംഗ്‌ടൺ ഡി.സി

Read Explanation:

ഐ എം എഫ് (International Monetary Fund) 

  • രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം.
  • 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി
  • 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു.
  • 1945 ഡിസംബർ 27ന് തന്നെ പ്രവർത്തനം ആരംഭിച്ച ലോകബാങ്കും,IMFഉം 'ബ്രറ്റൺ വുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നു
  • വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

പ്രഖ്യാപിത ലക്ഷ്യങ്ങൾ

  • രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക.
  • അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക.
  • വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക .

 


Related Questions:

What is the term of a judge of the International Court of Justice?
ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന ഏത് ?

ശരിയായ പ്രസ്തതാവനകൾ ഏവ?

i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്

ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.

iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.

CITES ഉടമ്പടി ലഭ്യമാകുന്ന ഭാഷകളിൽ പെടാത്തത് ഏത് ?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?