App Logo

No.1 PSC Learning App

1M+ Downloads
അന്തർദൃഷ്ടി പഠനത്തിലെ ഘട്ടങ്ങൾ ഏതാണ് ?

Aസമഗ്രവീക്ഷണം, ദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന, പെട്ടെന്നുള്ള പ്രശ്നപരിഹാരം, പൂർവാനുഭവ സമന്വയം, അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം

Bദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന, സമഗ്രവീക്ഷണം, അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം, പെട്ടെന്നുള്ള പ്രശ്നപരിഹാരം, പൂർവാനുഭവ സമന്വയം

Cസമഗ്രവീക്ഷണം, പൂർവാനുഭവ സമന്വയം, അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം, ദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന, പെട്ടെന്നുള്ള പ്രശ്നപരിഹാരം

Dദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന, പൂർവാനുഭവ സമന്വയം, പെട്ടെന്നുള്ള പ്രശ്നപരിഹാരം, സമഗ്രവീക്ഷണം, അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം

Answer:

C. സമഗ്രവീക്ഷണം, പൂർവാനുഭവ സമന്വയം, അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം, ദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന, പെട്ടെന്നുള്ള പ്രശ്നപരിഹാരം

Read Explanation:

അന്തർദൃഷ്ടി പഠനം (Insightful Learning):

  • പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
  • ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
  • പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.

 

 

അന്തർദൃഷ്ടി പഠനത്തിലെ ഘട്ടങ്ങൾ:

  1. സമഗ്രവീക്ഷണം (Surveying the Whole field)
  2. പൂർവാനുഭവ സമന്വയം (Organising Previous Experience)
  3. അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം (Establishing Relations with the parts and the whole)
  4. ദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന (Re-structuring of the perceptual field)
  5. പെട്ടെന്നുള്ള പ്രശ്നപരിഹാരം (Sudden grasp of the solution of the problem)

Related Questions:

Bruner believed that motivation in learning is best fostered through:
A teacher gives students a problem that challenges their current understanding and then guides them to discover a solution. This approach best reflects:
What is the relationship between the conscious and unconscious mind in Freud's theory?
What is fixation in Freud’s theory?
സാമൂഹിക ജ്ഞാനനിർമ്മിതിവാദ സിദ്ധാന്തം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് ?