Challenger App

No.1 PSC Learning App

1M+ Downloads

അന്തർദേശീയ സംഘടനകളുടെ ആവശ്യകതകൾ എന്തെല്ലാം :

  1. ഒരു രാജ്യത്തിന് തനിയെ പരിഹരിക്കാൻ കഴിയാതെ വരുന്ന പല പ്രശ്നങ്ങളും രാജ്യങ്ങൾ ഒത്തുചേർന്ന് പ്രവർത്തിച്ചാൽ പരിഹാരം കണ്ടെത്താൻ കഴിയും
  2. രാജ്യങ്ങൾ തമ്മിലുണ്ടാകാവുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ അന്തർദേശീയ സംഘടനകൾ സഹായകമാണ്
  3. ഓരോ രാജ്യവും തമ്മിലുള്ള സഹകരണത്തെ തുടർന്ന് ഉണ്ടാവുന്ന ആശയങ്ങളും വിവരങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുവാൻ ഒരു അന്തർദേശീയ സംഘടന ഉണ്ടാവുന്നതാണ് നല്ലത്

    Aiii മാത്രം

    Bഇവയെല്ലാം

    Ci മാത്രം

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • അന്തർദേശീയതലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ലോക രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക രംഗത്ത് സഹകരണം പരിപോഷിപ്പിക്കുന്നതിനും രൂപീകരിച്ച സംഘടനകളാണ് അന്തർദേശീയ സംഘടനകൾ.

    അന്തർ ദേശീയ സംഘടനകളുടെ ആവശ്യകത:

    • ഒരു രാജ്യത്തിന് തനിയെ പരിഹരിക്കാൻ കഴിയാതെ വരുന്ന പല പ്രശ്നങ്ങളും രാജ്യങ്ങൾ ഒത്തുചേർന്ന് പ്രവർത്തിച്ചാൽ പരിഹാരം കണ്ടെത്താൻ കഴിയും.
    • ആഗോളതാപനം ചെറുക്കൽ, പകർച്ചവ്യാധികളെ പ്രതിരോധിക്കൽ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
    • രാജ്യങ്ങൾ തമ്മിലുണ്ടാകാവുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ അന്തർദേശീയ സംഘടനകൾ സഹായകമാണ്
    • ഓരോ രാജ്യവും തമ്മിലുള്ള സഹകരണത്തെ തുടർന്ന് ഉണ്ടാവുന്ന ആശയങ്ങളും വിവരങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുവാൻ ഒരു അന്തർദേശീയ സംഘടന ഉണ്ടാവുന്നതാണ് നല്ലത്.
    • ചെലവുകളുടെയും നേട്ടങ്ങളുടെയും പങ്കുവയ്ക്കൽ അംഗ രാജ്യങ്ങൾ തമ്മിൽ തുല്യമായി വീതിക്കുന്നുവെന്നും തുടർന്നുള്ള വ്യവസ്ഥകൾ അംഗരാജ്യങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും അന്തർദേശീയ സംഘടനകൾക്ക് സാധിക്കുന്നു.

    Related Questions:

    ആഗോളതാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ ഐ.പി.സി.സി. യുടെ പൂർണരൂപം ?
    സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?
    ആഫ്രിക്ക ഫണ്ട്‌ കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
    'For the Game, For the World' ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?
    ഐകരാഷ്ടസഭ അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ?