App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 194

Bസെക്ഷൻ 193

Cസെക്ഷൻ 198

Dസെക്ഷൻ 197

Answer:

B. സെക്ഷൻ 193

Read Explanation:

BNSS Section 193

അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്

  • (1) - ഈ അദ്ധ്യായത്തിൻ കീഴിലുള്ള ഏതൊരു അന്വേഷണവും അനാവശ്യമായ കാലതാമസം കൂടാതെ പൂർത്തിയാക്കേണ്ടതാണ്.

  • (2) - 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ 64-ഓ 65-ഓ 66-ഓ 67-ഓ 68-ഓ 70-ഓ 71-ഓ വകുപ്പുകളിലോ അല്ലെങ്കിൽ 2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ (2012 ലെ 32) 4-ഓ 6-ഓ 8-ഓ 10-ഓ വകുപ്പുകൾക്ക് കീഴിലുള്ള ഒരു കുറ്റത്തോട് ബന്ധപ്പെട്ട അന്വേഷണം പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥൻ വിവരം രേഖപ്പെടുത്തിയ തീയതി മുതൽ രണ്ടു മാസത്തിനകം പൂർത്തീകരിക്കേണ്ടതാണ്

  • (3) - (1) അന്വേഷണം പൂർത്തിയാക്കിയ ഉടനെ പോലീസ് സ്റ്റേഷൻ ചാർജു ഉദ്യോഗസ്ഥൻ, പോലീസ് റിപ്പോർട്ടിൻമേൽ കുറ്റം നടപടിയെടുക്കാൻ അധികാരപ്പെടുത്തപ്പെട്ട ഒരു മജിസ്ട്രേറ്റിന്, ഇലക്ട്രോണിക് ആശയവിനിമയം ഉൾപ്പടെയുള്ള മാർഗത്തിൽ, സ്റ്റേറ്റ് ഗവൺമെന്റ് ചട്ടങ്ങൾ വഴി നിർണ്ണയിച്ചിട്ടുള്ള ഒരു ഫാറത്തിൽ ഒരു റിപ്പോർട്ട്-

    (a) കക്ഷികളുടെ പേരുകളും,

    (b) വിവരത്തിന്റെ പ്രകൃതവും

    (c) കേസിന്റെ പരിത്വസ്ഥിതികൾ നേരിട്ടറിവുള്ളവരാണെന്നു തോന്നുന്ന ആളുകളുടെ പേരുകളും,

    (d) ഏതെങ്കിലും കുറ്റം ചെയ്‌തിട്ടുള്ളതായി തോന്നുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ അത് ആരാലാണെന്നും;

    (e) പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും

    (f ) കുറ്റാരോപിതനെ സ്വന്തം ബോണ്ടിലോ ജാമ്യബോണ്ടിലോ മോചിപ്പിച്ചിട്ടുണ്ടോ എന്നും,

    (g ) അയാളെ 100-ാം വകുപ്പിൻ കീഴിൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടോ എന്നു

    (h) 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ 64-ഓ 65-ഓ 66-ഓ 67-ഓ 68-ഓ 70-ഓ 71-ഓ വകുപ്പിൻകീഴിലുള്ള ഒരു കുറ്റത്തോട് അന്വേഷണം ബന്ധപ്പെട്ടിരിക്കുന്നിടത്ത്, സ്ത്രീയുടെ മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ട് കൂടെ വയ്ക്കപ്പെട്ടിട്ടുണ്ടോ എന്നും,

    (i ) ഇലക്ട്രോണിക് ഉപകരണത്തിൻ്റെ കാര്യത്തിൽ കസ്റ്റഡിയുടെ ക്രമം, പ്രസ്താവിച്ചുകൊണ്ട് അയക്കേണ്ടതാകുന്നു.

    (ii ) പോലീസ് ഉദ്യോഗസ്ഥൻ, തൊണ്ണൂറ് ദിവസത്തിനുള്ളിൽ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ ഉൾപ്പെടെ ഏതെങ്കിലും വിധത്തിൽ അന്വേഷണത്തിന്റെ പുരോഗതി വിവരം നൽകുന്നയാളെയോ ഇരയെയോ അറിയിക്കണം;

    (iii ) ആ ഉദ്യോഗസ്ഥൻ, താൻ എടുത്ത നടപടിയെപ്പറ്റി കുറ്റം ചെയ്‌തതു സംബന്ധിച്ച വിവരം ആദ്യം നലികിയ ആരെങ്കിലും ഉണ്ടെങ്കിൽ അയാളെ സ്റ്റേറ്റ് ഗവൺമെൻ്റെ ചട്ടങ്ങൾ വഴി നിർണ്ണയിക്കുന്ന രീതിയിൽ അറിയിക്കേണ്ടതുമാകുന്നു.

  • (4) - 177-ാം വകുപ്പിൻകീഴിൽ പോലീസിലേ ഒരു മേലുദ്യോഗസ്ഥനെ നിയമിച്ചിട്ടുള്ളിടത്ത്, റിപ്പോർട്ട് ആ ഉദ്യോഗസ്ഥൻ വഴി സമർപ്പിക്കേണ്ടതാണെന്ന് സ്റ്റേറ്റ് ഗവൺമെൻ്റെ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുവഴി നിദേശിക്കുന്ന ഏതെങ്കിലും സംഗതിയിൽ അപ്രകാരം സമർപ്പി ക്കേണ്ടതും ആ ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൻ്റെ ഉത്തരവ് വരുന്നതുവരെ തുടർന്നുള്ള അന്വേഷണം നടത്താൻ പോലീസ് സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥനോട് നിദേശിക്കാവുന്നതുമാണ്.

  • (5) - ഈ വകുപ്പിൻകീഴിൽ അയക്കുന്ന റിപ്പോർട്ടിൽനിന്ന്, പ്രതിയായ അയാളുടെ ബോണ്ടിൻ മേലോ ജാമ്യ ബോണ്ടിൻമേലോ വിമോചിപ്പിച്ചിട്ടുണ്ടെന്ന് കാണുമ്പോഴെല്ലാം മജിസ്ട്രേറ്റ്, അങ്ങനെയുള്ള ബോണ്ടിൻ്റെയോ ജാമ്യബോണ്ടിന്റെയോ ബാദ്ധ്യത മറ്റുവിധത്തിലുള്ളതോ ആയ, യുക്തമെന്നു തോന്നുന്ന ഉത്തരവ് ചെയ്യേണ്ടതാകുന്നു.

  • (6)- അങ്ങനെയുള്ള റിപ്പോർട്ട്, 190-ാം വകുപ്പിൽ ബാധകമാകുന്ന ഒരു കേസ് സംബന്ധിച്ചുള്ളതാകുമ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ റിപ്പോർട്ടോടുകൂടി..

    (a ) അന്വേഷണത്തിനിടയിൽ മുമ്പേ മജിസ്‌ട്രേറ്റിന്, അയച്ചുകൊടുത്തിട്ടുള്ളവയല്ലാത്തതും, പ്രോസിക്യൂഷൻ ആശ്രയിക്കാൻ ഉദ്ദേശിക്കുന്നതുമായ എല്ലാ രേഖകളും അവയുടെ പ്രസക്തമായ എക്‌സ്ട്രാക്റ്ററ്റുകളും,

    (b ) പ്രോസിക്യൂഷൻ, അതിൻ്റെ സാക്ഷികളായി വിസ്ത‌രിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ആളുകളുടേയും 180-ാം വകുപ്പിൻകീഴിൽ റിക്കോർഡാക്കിയിട്ടുള്ള സ്റ്റേറ്റ് മെന്റുകളും, മജിസ്ട്രേറ്റിന് അയക്കേണ്ടതാകുന്നു.

  • (7) - അങ്ങനെയുള്ള ഏതെങ്കിലും സ്റ്റേറ്റ്‌മെൻ്റിൻ്റെ ഏതെങ്കിലും ഭാഗം നടപടികളുടെ വിഷയ വസ്തുവിന് പ്രസക്തമായതല്ലെന്നോ, അത് പ്രതിക്ക് വെളിപ്പെടുത്തുന്നത് നീതിയുടെ താൽപ്പര്യത്തിന് ആവശ്യമായതല്ലാത്തതും പൊതുതാൽപ്പര്യത്തിന് സമീചീന മല്ലാത്തതുമാണെന്നോ പോലീസ് ഉദ്യോഗസ്ഥന് അഭിപ്രായമുണ്ടെങ്കിൽ, അയാൾ സ്റ്റേറ്റ്മെന്റിന്റെ ആ ഭാഗം ചൂണ്ടിക്കാണിക്കുകയും കുറ്റാരോപണം ചെയ്യപ്പെട്ട ആൾക്ക് നല്‌കുന്ന പകർപ്പുകളിൽനിന്ന് ആ ഭാഗം ഒഴിവാക്കുവാൻ മജിസ്ട്രേറ്റിനോട് അപേക്ഷിച്ചുകൊണ്ടും,

  • അങ്ങനെ അപേക്ഷിക്കുന്നതിന് തനിക്കുള്ള കാരണങ്ങൾ പ്രസ്താവിച്ചുകൊണ്ടുമുള്ള ഒരു കുറിപ്പ് ചേർക്കുകയും ചെയ്യേണ്ടതാകുന്നു.

  • (8) - 7-ാം ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി, കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ, 230-ാം വകുപ്പ് പ്രകാരം കുറ്റാരോപിതന് നൽകുന്നതിന് ആവശ്യമായ പോലീസ് റിപ്പോർട്ടിൻ്റെ അത്രയും പകർപ്പുകളും മറ്റ് രേഖകളും മജിസ്ട്രേറ്റിന് മുറപ്രകാരം സൂചികയിലാക്കി സമർപ്പിക്കേണ്ടതാണ്:

  • എന്നാൽ, ഇലക്ട്രോണിക് ആശയവിനിമയം വഴി റിപ്പോർട്ടും മറ്റ് രേഖകളും വിതരണം ചെയ്യുന്നത് മുറപ്രകാരം നടത്തിയതായി കണക്കാക്കും.

  • (9) - ഈ വകുപ്പിലെ യാതൊന്നും, (3)-ാം ഉപവകുപ്പിൻകീഴിലുള്ള റിപ്പോർട്ട് മജിസ്ട്രേറ്റിന് അയച്ചുകൊടുത്തതിനുശേഷം, ഒരു കുറ്റം സംബന്ധിച്ച് തുടർന്നുള്ള അന്വേഷണം തടയുന്നതായി കരുതപ്പെടുന്നതല്ലാത്തതും, അങ്ങനെയുള്ള അന്വേഷണത്തിൻമേൽ, പോലീസ് സ്റ്റേഷന്റെറെ ചാർജുള്ള ഉദ്യോഗസ്ഥന്, തുടർന്നുള്ള തെളിവ് സത്യവാങ് മൂലമോ രേഖാമൂലമോ ആയാലും, ലഭിക്കുന്നിടത്ത്, അയാൾ സംസ്ഥാന ഗവണ്മെന്റ്റ് ചട്ടങ്ങൾ വഴി നിർണ്ണയിച്ച ഫാറത്തിൽ, അങ്ങനെയുള്ള തെളിവ് സംബന്ധിച്ച് തുടർന്നുള്ള റിപ്പോർട്ടോ

  • റിപ്പോർട്ടുകളോ മജിസ്ട്രേറ്റിന് അയക്കേണ്ടതും, അങ്ങനെയുള്ള റിപ്പോർട്ടോ റിപ്പോർട്ടുകളോ സംബന്ധിച്ച് (3) മുതൽ (8) വരെ ഉപവകുപ്പുകളിലെ വ്യവസ്ഥകൾ, ആകുന്നത്ര (3)-ാം ഉപവകുപ്പിൻ കീഴിൽ അയക്കുന്ന ഒരു റിപ്പോർട്ട് സംബന്ധിച്ച് ബാധകമാകുന്നതുമാണ്.

    എന്നാൽ, കേസ് വിചാരണ ചെയ്യുന്ന കോടതിയുടെ അനുമതിയോടെ വിചാരണ വേളയിൽ തുടരന്വേഷണം നടത്താവുന്നതാണ്, അത് തൊണ്ണൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്. ഈ കാലയളവ് കോടതിയുടെ അനുമതിയോടെ നീട്ടാവുന്നതാണ്.


Related Questions:

BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ് എന്ന് പരാമർശിക്കുന്ന വകുപ് ഏതാണ് ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?
പിടിയിലായ വ്യക്തികളെ വിട്ടയക്കുന്നത് സംബന്ധിച്ച BNSS ലെ സെക്ഷൻ ഏത് ?