BNSS Section 35 (7) പ്രകാരം, ഏതൊരാളെ DySP മുൻകൂർ അനുമതിയില്ലാതെ അറസ്റ്റു ചെയ്യാൻ പാടില്ലാത്തത്?
- 55 വയസിന് മുകളിലുള്ളവരെ
- സർക്കാർ ഉദ്യോഗസ്ഥരെ.
- 60 വയസിന് മുകളിലുള്ളവരെ
- രോഗബാധിതരെ
Aഎല്ലാം
Bമൂന്ന് മാത്രം
Cമൂന്നും നാലും
Dഒന്നും മൂന്നും
Answer:
C. മൂന്നും നാലും
Read Explanation:
BNSS- Section -35 (2)
വകുപ്പ് -39 ലെ വ്യവസ്ഥകൾക്ക് വിധേയമായി, നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.
BNSS Section 35 (3)
ഒരാൾ ഒരു കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം നിലനിൽക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്യേണ്ടത് ആവശ്യമില്ലായെങ്കിലും പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് അയാൾക്ക് നൽകാവുന്നതാണ്.
BNSS Section 35 (4)
ഏതെങ്കിലും വ്യക്തിക്ക് അപ്രകാരമുള്ള നോട്ടീസ് ലഭിച്ചാൽ, ആ നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്.
BNSS Section 35 (5)
ഒരു വ്യക്തി നോട്ടീസ് അനുസരിക്കുകയും അയാൾക്കെതിരെ തെളിവുകളൊന്നും ഇല്ലായെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല.
നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസ് അനുസരിക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്തേ മതിയാകൂ (എഴുതി രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ) എന്ന് പോലീസ് ഉദ്യോഗസ്ഥന് അഭിപ്രായവുമുണ്ടെങ്കിൽ, അയാളെ അറസ്റ്റു ചെയ്യാം.
BNSS Section 35 (6)
നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.
BNSS Section 35 (7)
BNSS Section 35 (7) പ്രകാരം ഡെപ്യൂട്ടി സൂപ്രണ്ട്(DySP) റാങ്കിലോ അതിനു മുകളിലോ ഉള്ള പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങാതെ 3 വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത രോഗബാധിതനായ വ്യക്തിയേയോ അല്ലെങ്കിൽ 60 വയസിനു മുകളിൽ പ്രായമുള്ള വ്യക്തിയെയോ അറസ്റ്റു ചെയ്യാൻ പാടില്ല.