App Logo

No.1 PSC Learning App

1M+ Downloads
അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ ഏറ്റവും പ്രയാസം നേരിടുന്ന മേഖല :

Aപാഠ്യപദ്ധതി രൂപീകരണം

Bമൂല്യനിർണ്ണയം

Cപഠിതാക്കളെ കണ്ടെത്തൽ

Dപഠിതാക്കളിൽ താത്പര്യമുണ്ടാക്കൽ

Answer:

B. മൂല്യനിർണ്ണയം

Read Explanation:

വിദ്യാഭ്യാസത്തിന്റെ 3 രൂപങ്ങൾ :-

  1. ഔപചാരികം (Formal) 
  2. അനൗപചാരികം (Non formal) 
  3. യാദൃച്ഛികം / ആനുഷൻഗികം (Informal)

ഔപചാരിക വിദ്യാഭ്യാസം

  • നിയതമായ ലക്ഷ്യത്തോടെ നിശ്ചിത നിയമാവലികൾക്കു വിധേയമായി, ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതാണ് ഔപചാരിക വിദ്യാഭ്യാസം
  • ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ :- സ്കൂളുകൾ, കോളേജുകൾ

അനൗപചാരിക വിദ്യാഭ്യാസം

  • അയവുള്ളതും ഐച്ഛിക സ്വഭാവമുള്ളതും നിയതമായ നിയമാവലി ഇല്ലാത്തതുമായ ഒരു സമ്പ്രദായമാണ് അനൗപചാരിക വിദ്യാഭ്യാസം
  • അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ :- ഓപ്പൺ സ്കൂൾ, ഓപ്പൺ യൂണിവേഴ്സിറ്റി, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കറസ്പോണ്ടൻസ് കോഴ്സ്, തുടർ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം

യാദൃച്ഛികം / ആനുഷൻഗിക വിദ്യാഭ്യാസം

  • ഒരു വ്യക്തി ഏതു സമയത്തും ഏതു സംഭവത്തിലൂടെയും ഏത് അനുഭവം വഴിയും പരോക്ഷമായി നേടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം
  • യാദൃശ്ചിക വിദ്യാഭ്യാസത്തിന്റെ ഫലം പ്രവചനാതീതമാണ്.
  • പഠിക്കാനുള്ള നിബന്ധനകളോ നിയമാവലികളോ ഇല്ലാത്ത വിദ്യാഭ്യാസമാണ് യാദൃച്ഛിക വിദ്യാഭ്യാസം
  • ബോധപൂർവ്വമായ പ്രയത്നം ഇല്ലാതെ യാദൃശ്ചികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം.
  • ആജീവനാന്ത പ്രക്രിയ ആയിട്ടുള്ള വിദ്യാഭ്യാസം - യാദൃച്ഛിക വിദ്യാഭ്യാസം
  • യാദൃച്ഛിക വിദ്യാഭ്യാസ ഏജൻസികൾ :- കുടുംബം, സമൂഹം, സമവയസ്ക സംഘം, വർത്തമാനപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, സിനിമ

Related Questions:

John, a nineth standard student, has a complaint on the scores that he scored in a subject. He argues that he deserves better score and only because of the teacher's personal reasons he lost it. Suppose you are the teacher, how do you tackle this issue?
The hierarchical order of taxonomy of cognitive domain as per the Revised Bloom's Taxonomy is:
ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും എങ്ങനെ ആയിരിക്കണം ?
നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചത് ?
പ്രാദേശിക പാഠ്യ പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് :