Challenger App

No.1 PSC Learning App

1M+ Downloads
അബ്ബാസിസുകളുടെ പ്രശസ്തനായ രാജാവായ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലം അറിയപ്പെട്ടത് ?

Aകറുപ്പുകാലം

Bപ്രാചീനകാലം

Cപരാജയകാലം

Dസുവർണ്ണകാലം

Answer:

D. സുവർണ്ണകാലം

Read Explanation:

ഇസ്ലാമിക ഭരണം

  • എ.ഡി 622-ലാണ് ഇസ്ലാമിക വർഷത്തിന്റെ ആരംഭം.

  • നബിക്കു ശേഷം അബൂബക്കർ, ഉമർ, ഉസ്മാൻ, അലി തുടങ്ങിയ ഖലിഫമാരാണ് അറേബ്യ ഭരിച്ചത്.

  • അലിക്കുശേഷം മുആവിയ അധികാരം പിടിച്ചെടുത്ത് ഉമയിദ് രാജവംശം സ്ഥാപിച്ചു. (തലസ്ഥാനം ദമാസ്കസ്)

  • ഉമയിദ് രാജവംശത്തിനു ശേഷം അബ്ബാസിസുകളുടെ ഭരണമായിരുന്നു.(തലസ്ഥാനം - ബാഗ്ദാദ്)

  • അബ്ബാസിസുകളുടെ പ്രശസ്തനായ രാജാവായ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലം സുവർണ്ണകാലം എന്നറിയപ്പെട്ടു.


Related Questions:

റോസാപ്പൂ യുദ്ധം ഇംഗ്ലണ്ടിലെ ഏത് രാജവംശത്തിന്റെ ഭരണത്തിനാണ് അടിത്തറപാകിയത് ?
ഭൗതിക സാഹചര്യങ്ങളാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്ന് പറയുന്നതാണ് .............................
പോപ്പ് പോൾ നാലാമൻ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയ വർഷം ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട ചിന്താധാരയാണ് കാൽപ്പനികത.
  2. ദേശീയതയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു രാഷ്ട്രീയത്തിൽ കാൽപനികത ചെയ്തത്. ഇതിന്റെ ആത്യന്തിക വക്താവായിരുന്നു ജർമ്മൻ ചിന്തകൻ ജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ.
  3. സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.
  4. പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.
    ഒരു കൃതിക്ക് പല അർത്ഥതലങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഒരു കൃതിയെ പലതരത്തിൽ വായിക്കാമെന്നും ഉള്ള വാദഗതികളാണ് ......................... എന്ന പേരിലറിയപ്പെടുന്നത്.