Challenger App

No.1 PSC Learning App

1M+ Downloads
അമാവാസിയിൽ നിന്ന് പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശ ഭാഗം കൂടി വരുന്നത് എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഗ്രഹണം

Bവൃദ്ധി

Cക്ഷയം

Dഇവയൊന്നുമല്ല

Answer:

B. വൃദ്ധി

Read Explanation:

ചന്ദ്രൻറെ വൃദ്ധിക്ഷയങ്ങൾ

  • പരിക്രമണ പാതയിൽ ചന്ദ്രൻ്റെ പ്രകാശിത ഭാഗവും നിഴൽ ഭാഗവും ഭൂമിയിൽ നിന്ന് കാണുന്നതിൻ്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ (Waxing and Waning) ഉണ്ടാവുന്നത്.
  • അമാവാസിയിൽ നിന്ന് പൌർണമിയിലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം കൂടുതലായി കാണുന്നത് :- വൃദ്ധി (waxing)
  • പൗർണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞു വരുന്നത്  :- ക്ഷയം (waning)
  • ചന്ദ്രൻറെ പരിക്രമണത്തിനും ആക്രമണത്തിനും എടുക്കുന്ന സമയം തുല്യമാണ് അതിനാൽ ചന്ദ്രൻറെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നു.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയുടെ ഭ്രമണ ദിശ ഏത് ?
സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?
' വലിയ തവി ' എന്ന് അറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?
പൗർണ്ണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രൻ്റെ പ്രകാശിതമായ ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞു വരുന്നു ഇതിനെ _____ എന്ന് പറയുന്നു .
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?