Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?

Aജെയിംസ് മാഡിസൺ

Bതോമസ് പെയിൻ

Cജോർജ് വാഷിംഗ്‌ടൺ

Dതോമസ് ജഫേഴ്സൺ

Answer:

C. ജോർജ് വാഷിംഗ്‌ടൺ

Read Explanation:

1787ലെ അമേരിക്കൻ ഭരണഘടനാ കൺവെൻഷൻ

  • 1787-ൽ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
  • സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി. 
  • ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
  • കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു
  • 'അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ്' എന്നറിയപ്പെടുന്നതും ജോർജ് വാഷിംങ്ടൺ തന്നെയാണ്

Related Questions:

ഫ്രഞ്ച് വിപ്ലവസമയത്ത് സ്ത്രീകൾ " ഭക്ഷണം വേണം " എന്ന മുദ്രാവാക്യവുമായി വെഴ്സയ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയ വർഷം ?
1793 ജൂലൈയിൽ ഫ്രാൻസിലെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ആരുടെ നേതൃത്വത്തിലാണ് പൊതു സുരക്ഷാ കമ്മിറ്റി രൂപീകരിച്ചത് ?
' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?
റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?

ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു 

2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി 

3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു 

4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു