App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കോമൺ സെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി ആര്?

Aജെയിംസ് ഓട്ടിസ്

Bമാർട്ടിൻ ലൂഥർ കിംഗ്

Cബറാക് ഒബാമ

Dതോമസ് പെയിൻ

Answer:

D. തോമസ് പെയിൻ

Read Explanation:

  • കോമൺ സെൻസ് എന്ന ലഘുരേഖ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്.
  • ഇംഗ്ലീഷ് രാഷ്ട്രീയപ്രവർത്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന തൊമസ് പെയ്ൻ എഴുതിയ ലഘുലേഖ ആണിത്.
  • 1776 ൽ എഴുതപ്പെട്ട ഈ ലേഖനത്തിലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു.
  • ' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി.

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ മെർക്കന്റലിസ്റ്റ്  നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ?

1. മെർക്കന്റലിസ്റ്റ്   നിയമം  കൊണ്ടുവന്നത് ഫ്രാൻസ് ആണ്. 

2.  അമേരിക്കൻ കോളനിവാസികളുടെ മേൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ നിയമം 

3. ബ്രിട്ടീഷുകാരുടെ ഈ രീതിയിലുള്ള   മെർക്കന്റലിസ്റ്റ്  ഭരണം  അമേരിക്കൻ ജനതയ്ക്കിടയിൽ   സന്തോഷവും പുരോഗതിയും കൈവരിക്കാൻ സഹായിച്ചു. 

4. അമേരിക്കൻ കോളനികളിലെ വ്യാപാര നിയന്ത്രണത്തിനു വേണ്ടി കൊണ്ടുവന്ന നിയമമാണിത്

ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. 1774 ൽ ഫിലാഡൽഫിയയിലാണ് സമ്മേളിച്ചത്
  2. ബ്രിട്ടനിലെ രാജാവിനെയും പാർലമെൻ്റിനെയും ജനങ്ങളെയും അഭിസംബോധന ചെയ്തു മൂന്നു പ്രമേയങ്ങൾ പാസാക്കി
  3. പതിമൂന്ന് കോളനികളുടെയും പ്രതിനിധികൾ പങ്കെടുത്തു

    1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

    (i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക

    (ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക.

    (iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.

    (iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.

    1787ലെ ഭരണഘടനാ കൺവെൻഷനിൽ ആരുടെ നേതൃത്വത്തിലാണ് അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കപെട്ടത്?
    അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് കോളനി?