അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?
Aമറക്കുക
Bവെറുക്കുക
Cവീണ്ടും വീണ്ടും ഓർമിക്കുക
Dപരിഹസിക്കുക
Answer:
C. വീണ്ടും വീണ്ടും ഓർമിക്കുക
Read Explanation:
- ഭാഷയുടെ പ്രത്യേക രീതിയിലുള്ള ആശയപ്രകാശനം ആണ് ശൈലികൾ.
- Eg:അക്കരപ്പച്ച - അകലെയുള്ളതിനെ കുറിച്ചുള്ള ഭ്രമം
- അക്കരപ്പറ്റുക - കാര്യം സാധിക്കുക
- അക്കിടി പറ്റുക - അബദ്ധം പറ്റുക
- ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനമുള്ള ആൾ
- ഇഞ്ചി കടിക്കുക - ദേഷ്യപ്പെടുക
- ഉരുളയ്ക്ക് ഉപ്പേരി - തക്കമറുപടി
- ഉപ്പും ചോറും തിന്നുക - ആശ്രിതനായി കഴിയുക
- ഊഴിയം നടത്തുക - ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക
- കാടുകയറുക - വിഷയത്തിൽ നിന്ന് വ്യതിചലിക്കുക
- കാലുകുത്തുക - പ്രവേശിക്കുക
- കാലുമാറുക - കൂറുമാറുക etc