App Logo

No.1 PSC Learning App

1M+ Downloads
അയോണിക സംയുക്തങ്ങൾ പൊതുവേ പോളാർ ലായകങ്ങളിൽ, ----.

Aലയിക്കുന്നില്ല

Bലയിക്കുന്നു

Cവ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

B. ലയിക്കുന്നു

Read Explanation:

അയോണിക സംയുക്തങ്ങളുടെ പ്രധാന സവിശേഷതകൾ:

  1. അയോണിക സംയുക്തങ്ങൾ പൊതുവേ ജലം തുടങ്ങിയ, പോളാർ ലായകങ്ങളിൽ ലയിക്കുന്നവയാണ്.

  2. ഇവ ബാഷ്പീകരണ സ്വഭാവം ഇല്ലാത്തവയും, കാഠിന്യമുള്ളവയുമാണ്.

  3. ഇവ ഖരാവസ്ഥയിൽ ക്രിസ്റ്റലുകളായി കാണപ്പെടുന്നു.

  4. പൊതുവേ ഇവയ്ക്ക് വളരെ ഉയർന്ന ദ്രവണാങ്കവും (Melting point), തിളനിലയും (Boiling point) ആണുള്ളത്.

  5. അയോണിക സംയുക്തങ്ങൾ ഖരാവസ്ഥയിൽ വൈദ്യുതി കടത്തി വിടുന്നില്ലെങ്കിലും, ഉരുകിയ അവസ്ഥയിലും ജലീയലായനിയിലും വൈദ്യുത ചാലകമായി പ്രവർത്തിക്കുന്നുണ്ട്.


Related Questions:

ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.