Challenger App

No.1 PSC Learning App

1M+ Downloads

അറ്റോമിക നമ്പർ 29 ആയ Cu എന്ന മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ +2 ഓക്സീരണാവസ്ഥയുള്ള അയോൺ ആയി മാറുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ അയോണിന്റെ പ്രതീകം Cu²⁺ ആണ്.
  2. Cu അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 3d⁹ ആണ്.
  3. Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കാൻ സാധ്യതയുണ്ട്.
  4. ക്ലോറിനുമായി (¹⁷Cl) പ്രവർത്തിക്കുമ്പോൾ CuCl₂ എന്ന സംയുക്തം ഉണ്ടാകാം.

    Aiii മാത്രം

    Biv

    Cii, iv

    Di, iii, iv

    Answer:

    D. i, iii, iv

    Read Explanation:

    • അറ്റോമിക നമ്പർ 29 ആയ കോപ്പറിന്റെ (Cu) സാധാരണ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s¹ ആണ്.

    • ഇത് അസാധാരണമായ വിന്യാസമാണ്, കാരണം 3d സബ്ഷെൽ പൂർണ്ണമായി നിറഞ്ഞിരിക്കുകയാണ്.

    • രാസപ്രവർത്തനങ്ങളിൽ, കോപ്പർ ആദ്യം 4s ഷെല്ലിലെ ഇലക്ട്രോൺ നഷ്ടപ്പെടുത്തി Cu⁺ അയോൺ (1s² 2s² 2p⁶ 3s² 3p⁶ 3d¹⁰) ഉണ്ടാക്കുന്നു. തുടർന്ന്, 3d സബ്ഷെല്ലിൽ നിന്ന് ഒരു ഇലക്ട്രോൺ നഷ്ടപ്പെടുത്തി Cu²⁺ അയോൺ (1s² 2s² 2p⁶ 3s² 3p⁶ 3d⁹) ഉണ്ടാകുന്നു.

    • കോപ്പർ ഒരു സംക്രമണ മൂലകമായതുകൊണ്ട് വ്യത്യസ്ത ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു.

    • ക്ലോറിനുമായി പ്രവർത്തിക്കുമ്പോൾ CuCl (Cu⁺) ഉം CuCl₂ (Cu²⁺) ഉം ഉണ്ടാകാൻ സാധ്യതയുണ്ട്.


    Related Questions:

    Zn ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d¹⁰ 4s2,ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?

    Which of the following triads is NOT a Dobereiner's triad?

    1. (i) Li, Na. K
    2. (ii) Ca, Sr, Ba
    3. (iii) N, P, Sb
    4. (iv) Cl, Br, I
      ഒരു മൂലകത്തിന്റെ ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അതിന്റെ ഗ്രൂപ്പ് നമ്പർ എങ്കിൽ, ആ മൂലകം ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?
      Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് എന്ത് സവിശേഷത കാണിക്കുന്നു?
      ഒരു മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2 , 8 , 8 , 1 പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ സ്ഥാനം എന്ത് ?