App Logo

No.1 PSC Learning App

1M+ Downloads
അറ്റോമികആരവും അയോണികആരവും സാധാരണയായി ഒരു പീരീഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകുന്തോറും കുറയുന്നു. തൽഫലമായി അയോണീകരണ എൻഥാൽപിക് എന്ത് സംഭവിക്കുന്നു

Aകൂടുന്നു

Bകുറയുന്നു

Cമാറ്റമില്ലാതെ തുടരുന്നു

Dഇവയൊന്നുമല്ല

Answer:

A. കൂടുന്നു

Read Explanation:

  • അറ്റോമികആരവും അയോണികആരവും സാധാരണയായി ഒരു പീരീഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകുന്തോറും കുറയുന്നു. തൽഫലമായി തൽഫലമായി സാധാരണയായി പീരീഡിൽ ഉടനീളം അയോണീകരണ എൻഥാൽപി കൂടുകയും, ഇലക്ട്രോൺ ആർജിത എൻഥാൽപി കൂടുതൽ നെഗറ്റീവ് ആകുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു പീരീഡിലെ ഇടത്തേയറ്റം സ്ഥിതി ചെയ്യുന്ന മൂലകത്തിന്റെ അയോണീകരണ എൻഥാൽപി ഏറ്റവും കുറവും വലത്തേ അറ്റത്തുള്ള മൂലകത്തിന്റെ ഇലക്ട്രോൺ ആർജിത എൻഥാൽപി ഏറ്റവും ഉയർന്ന നെഗറ്റീവും ആയിരിക്കും.


Related Questions:

ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങൾ കാണപ്പെടുന്ന അവർത്തനപ്പട്ടികയിലെ ബ്ലോക്ക് ഏത് ?
Elements from atomic number 37 to 54 belong to which period?
രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആവർത്തനപ്പട്ടികയിലെ പതിനേഴാം ഗ്രൂപ്പിലെ മൂലകങ്ങളാണ് ഹാലൊജൻസ് എന്നറിയപ്പെടുന്നത് 

2.ഹാലൊജൻ കുടുംബത്തിലെ മൂലകങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ലവണം ഉൽപ്പാദിപ്പിക്കുന്നു. 

ഒരു ഉത്കൃഷ്ട വാതക മൂലകത്തിന്റെ സംയോജകത _____ ആണ്.