Challenger App

No.1 PSC Learning App

1M+ Downloads
അല്കസാണ്ടർ ചക്രവർത്തി അഖാമാനിയൻ സാമ്രാജ്യത്തെ തറപറ്റിച്ചത് എന്ന് ?

Aബി.സി. 331ൽ

Bബി.സി. 323ൽ

Cബി.സി. 300ൽ

Dബി.സി. 350ൽ

Answer:

A. ബി.സി. 331ൽ

Read Explanation:

  • അല്കസാണ്ടർ ചക്രവർത്തി, ബി.സി. 331ൽ അഖാമാനിയൻ സാമ്രാജ്യത്തെ തറപറ്റിക്കുകയും കാബൂൾ വഴി കിഴക്കൻ രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തു.

  • അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല.

  • വിതസ്താ (ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവൻ എന്ന രാജാവുമാത്രമാണ് കാര്യമായി പ്രതിരോധിച്ചത്.

  • പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ടർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്.

  • മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു.

  • അധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നു.

  • അലക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പു കുത്തുകയായിരുന്നു.

  • ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.


Related Questions:

Ashoka was the most important among the kings of the Maurya dynasty with ............. as the capital.
ബിന്ദുസാരൻ സിംഹാസനാരോഹണം ചെയ്ത വർഷം ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. BC 305- ൽ സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നു കയറി.
  2. അലക്സാണ്ഡറുടെ സേനാനായകന്മാരിൽ ഒരാളായിരുന്നു സെലൂക്കസ് നികേറ്റർ.
  3. പേർഷ്യയും ബലൂചിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവയടങ്ങിയതായിരുന്നു സെലൂക്കസ് നികേറ്റർന്റെ സാമ്രാജ്യം.
  4. ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല. എന്നു മാത്രമല്ല, അവസാനം സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു.
    Who is the founder of Saptanga theory?
    മൗര്യരുടെ ഭരണ കാലത്ത് സമാഹർത്താവ് എന്ന പദവി ഇന്നത്തെ ഏത് ഉദ്യോഗസ്ഥന് സമാനമായതാണ് ?