അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964ൽ സ്ഥാപിതമായ സ്ഥാപനം ഏത് ?
Aലോകായുക്ത
Bലോക്പാൽ
Cനീതി ആയോഗ്
Dസെൻട്രൽ വിജിലൻസ് കമ്മീഷൻ
Answer:
D. സെൻട്രൽ വിജിലൻസ് കമ്മീഷൻ
Read Explanation:
സെൻട്രൽ വിജിലൻസ് കമ്മീഷൻ:
കേന്ദ്രസർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, കാര്യക്ഷമമായും അഴിമതി മുക്തമായും ഇവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു
സെൻട്രൽ വിജിലൻസ് കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
1964ൽ കേസ് സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരം രൂപം കൊണ്ടതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ
മുഖ്യ വിജിലൻസ് കമ്മീഷണറെയും, മറ്റ് അംഗങ്ങളെയും, നിയമിക്കുന്നതിനും, പദവിയിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള അധികാരം രാഷ്ട്രപതിക്കാണ്